ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ അലുമ്നി അസോസിയേഷന്റെ (ഐഐഎംസിഎഎ) പുരസ്‌കാരം മാതൃഭൂമി ഡോട്ട് കോമിലെ കണ്ടന്റ് റൈറ്റര്‍ ഹരിത കെ.പി ഏറ്റുവാങ്ങി. 50,000 രൂപയുടേതാണ് പുരസ്‌കാരം. ന്യൂഡല്‍ഹി ഐഐഎംസി ആസ്ഥാനത്ത് നടന്ന വാര്‍ഷിക അലുംനി യോഗത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്.

ബ്രോഡ്കാസ്റ്റിങ് വിഭാഗത്തില്‍ ഇന്ത്യന്‍ ലാംഗേജ് റിപ്പോര്‍ട്ടര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് ഹരിതയ്ക്ക് ലഭിച്ചത്. 

കാര്‍ഷിക റിപ്പോര്‍ട്ടിങ്, പബ്ലിഷിങ്, ബ്രോഡ്കാസ്റ്റിങ് വിഭാഗങ്ങളില്‍ ജേണലിസ്റ്റ് ഓഫ് ദി ഇയര്‍, അഡ്വര്‍ടൈസിങ്, പി.ആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലും ഐഐഎംസിഎഎ അവാര്‍ഡുകള്‍ സമ്മാനിച്ചു. മാധ്യമ പ്രവര്‍ത്തന രംഗത്തുള്ള ഐഐഎംസിയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

 

Content Highlights:  Haritha K. P., IIMCAA Award