കണ്ണൂര്‍: സര്‍ക്കാരിനെ കടലില്‍ എറിയണമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്ര താരം ഹരീഷ് പേരടി. ഇടതുസര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍  എറിയണമെന്നും ഇത്രയും മോശപ്പെട്ട ഭരണം ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.   കഴിഞ്ഞ ദിവസം കണ്ണൂരില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപി ഈ പ്രസ്താവന നടത്തിയത്.  ഇതിനെതിരെ കളമറിഞ്ഞ് കളിക്കണമെന്നും എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്നും മറുപടിയുമായി ഹരീഷ് പേരടി രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ വിമര്‍ശനം. 
 
 ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

അറബി കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക് ..നിങ്ങള്‍ എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം...എടുത്ത് എറിയുതോറും വീണ്ടും ഉരുണ്ട് കൂടി ന്യൂനമര്‍ദ്ധമായി മാറുകയും അത് പിന്നീട് ഒരു ചുഴലിയായി എറിഞ്ഞവരുടെ മുകളില്‍ തന്നെ പതിക്കുന്ന പ്രത്യേക പ്രതിഭാസമാണത്...ആ ചുഴലിയില്‍ പിന്നെ നിങ്ങളുടേത് എന്ന് പറയാന്‍ ഒന്നും അവശേഷിക്കില്ല..ഒരു ചുകന്ന സൂര്യന്‍ മാത്രം കത്തി നില്‍ക്കും...കളമറിഞ്ഞ് കളിക്കുക...

Content Highlight: Hareesh peradi fb post against Suresh Gopi