മനുഷ്യാവകാശവും ജനാധിപത്യവും  നിലനിര്‍ത്തുന്നത് മാധ്യമങ്ങള്‍; സലാം പറഞ്ഞ് ഹരീഷ് പേരടി


നിങ്ങളോട് അവര്‍ പൊതുയിടത്തില്‍ വെച്ച് കൂള്‍ ആവാന്‍ പറയുന്നുണ്ടെങ്കില്‍. നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കില്‍. നിങ്ങളെ അവര്‍ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണെന്ന് പേരടി കുറിച്ചു.

ഹരീഷ് പേരടി | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി

കോഴിക്കോട്:ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തു നിന്നും രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. കേരളത്തില്‍ മനുഷ്യാവകാശവും ജനാധിപത്യവും നിലനിര്‍ത്തുന്നത് മാധ്യമങ്ങളാണെന്നും എത്രയൊക്കെ വിമര്‍ശിച്ചാലും അത് അങ്ങനെ തന്നെയാണെന്നും ഹരീഷ് പേരടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. നിങ്ങളോട് അവര്‍ പൊതുയിടത്തില്‍ വെച്ച് കൂള്‍ ആവാന്‍ പറയുന്നുണ്ടെങ്കില്‍. നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കില്‍. നിങ്ങളെ അവര്‍ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണെന്ന് പേരടി കുറിച്ചു. നിങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പാണ്. ചോദ്യങ്ങളുടെ ചൂണ്ടുവിരലുമായി നിര്‍ഭയം മുന്നോട്ട് പോവുക. നാലാം തൂണിന്റെ നന്മകളും പൊതു സമൂഹം തിരിച്ചറിയട്ടെ. മാധ്യമ സലാമെന്നും പേരടി പറഞ്ഞു.

മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗമായിരുന്നു സജി ചെറിയാന്റെ മന്ത്രി സ്ഥാനം തെറുപ്പിച്ചത്. മാതൃഭൂമി ഡോട് കോം പ്രസംഗം വാര്‍ത്തയാക്കിയതോടെ ഇത് മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയും മറ്റ് വഴികളില്ലാതെ രാജിവെക്കുകയുമായിരുന്നു. തുടര്‍ന്നാണ് പേരടിയുടെ പോസ്റ്റ്.

Content Highlights: Hareesh Peradi Facebook Post On Saji Cheriyan Resignation

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented