തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. 

ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികള്‍ ബുധനാഴ്ചമുതല്‍ സര്‍വീസ് നടത്തും. ചെന്നൈ-മംഗളൂരു എക്‌സ്പ്രസ് (02685, 02686), ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ് (06627, 06628), ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് (02639,02640), ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് (02695,02696) എന്നീ പ്രതിദിന തീവണ്ടികളും ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ചെന്നൈ- തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസുമാണ് (02697,02698) സര്‍വീസ് പുനരാരംഭിക്കുന്നത്.

കോയമ്പത്തൂര്‍-മംഗളൂരു എക്‌സ്പ്രസ് (06323,06324) ബുധനാഴ്ച ആരംഭിക്കും. തീവണ്ടികളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. ഈ തീവണ്ടികള്‍ ജൂണ്‍ 15 വരെയാണ് റദ്ദാക്കിയിരുന്നത്.