Photo: facebook.com|hafsamolpp & facebook.com|msfkeralaofficial
കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ വിമര്‍ശിച്ച് മുന്‍ ഹരിത നേതാവ്. ഹരിത മുന്‍ സംസ്ഥാന ഭാരവാഹിയായ ഹഫ്‌സമോളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ലീഗ് നേതൃത്വത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
മിണ്ടരുത്, മിണ്ടിയാല്‍ പടിക്ക് പുറത്താണെന്നും സംഘടനയുടെ ഭരണഘടനയില്‍ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതിയാണ് പുറത്താക്കുകയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അല്ലേലും ഇവരില്‍നിന്ന് നീതി പ്രതീക്ഷിച്ചിരുന്നോ നിഷ്‌കളങ്കരേ എന്ന ചോദ്യവും പോസ്റ്റിലുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പുതുതായി വരുന്ന MSF ഹരിത സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാന്‍ പോവുന്ന
പ്രസിഡന്റ് : ആയിഷ ബാനു
വൈസ് പ്രസി : നജ്വ ഹനീന കുറുമാടന്‍, നഹാല സഹീദ്, അഖീല
ജനറല്‍ സെക്രട്ടറി : റുമൈസ കണ്ണൂര്‍
ജോ. സെക്രട്ടറി :തൊഹാനി, റംസീന നരിക്കുനി, നയന സുരേഷ്
ട്രഷറര്‍ : സുമയ്യ തുടങ്ങിയവര്‍ക്ക് മുന്‍കൂര്‍ അഭിവാദ്യങ്ങള്‍. വിശദമായ അഭിവാദ്യങ്ങള്‍ കമ്മിറ്റി നിലവില്‍ വന്ന ശേഷം നേരുന്നതാണ്.
ഇന്നേ പൊക്കിയടിക്കാന്‍ തുടങ്ങൂ.. നാളെ കമ്മിറ്റിയില് വരാം..
മിണ്ടരുത്.. മിണ്ടിയാല്‍ പടിക്ക് പുറത്താണ്.. ആരാണ് പുറത്താക്കുക എന്ന് അറിയുമോ ? ഭരണഘടനയില്‍ ഇല്ലാത്ത ഒരു ഉന്നതാധികാര സമിതി..
അല്ലേലും നിങ്ങള്‍ ഇവരില്‍ നിന്ന് നീതി പ്രതീക്ഷിച്ചിരുന്നൊ നിഷ്‌കളങ്കരെ...????
സ്രാങ്ക് പറയും അപ്പം കേട്ടാല്‍ മതി
സ്രാങ്ക് ചെയ്യും അപ്പം കണ്ടാല്‍ മതി..
ജയ് സദിഖലി ശിഹാബ് തങ്ങള്‍
വിസ്മയമാണെന്റെ ലീഗ്

Content Highlights: hafsamol former msf haritha state committee leader facebook post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..