കോഴിക്കോട് ഏഴ് വിദ്യാര്‍ഥികളില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചു


എല്ലാ പനിബാധിതര്‍ക്കും ഒരേ ലക്ഷണങ്ങളായിരുന്നു. ചുമ, തൊണ്ടവേദന, കടുത്ത പനി എന്നിവയാണ് ലക്ഷണങ്ങള്‍. പനിബാധിച്ചവര്‍ക്ക് അസുഖം തീര്‍ത്തുമാറുന്നില്ലെന്നു മാത്രമല്ല, വേഗത്തില്‍ കൂടുതല്‍പേരിലേക്ക് പടരുകയുമാണുണ്ടായത്.

ആനയാംകുന്ന് സ്കൂളിൽ പനിബാധിതരെ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. മനുലാലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധിക്കുന്നു

കോഴിക്കോട്: കാരശ്ശേരി ആനയാംകുന്ന് വി.എം.എച്ച്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 പനി സ്ഥിരീകരിച്ചു. നാലുദിവസത്തിനിടെ സ്‌കൂളിലെ 10- ഓളം വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. മണിപ്പാലില്‍ നടത്തിയ പരിശോധനയില്‍ ഏഴ് സാമ്പിളുകളില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചു.

എല്ലാ പനിബാധിതര്‍ക്കും ഒരേ ലക്ഷണങ്ങളായിരുന്നു. ചുമ, തൊണ്ടവേദന, കടുത്ത പനി എന്നിവയാണ് ലക്ഷണങ്ങള്‍. പനിബാധിച്ചവര്‍ക്ക് അസുഖം തീര്‍ത്തുമാറുന്നില്ലെന്നു മാത്രമല്ല, വേഗത്തില്‍ കൂടുതല്‍പേരിലേക്ക് പടരുകയുമാണുണ്ടായത്.

പ്രൈമറിവിഭാഗത്തിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലുമുള്ള കുട്ടികളില്‍ പനിബാധയില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഹൈസ്‌കൂള്‍വിഭാഗത്തിലുള്ള കുട്ടികള്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍ത്തന്നെ പത്താംക്ലാസിലെ കുട്ടികളാണ് പനിബാധിതരില്‍ ഭൂരിപക്ഷവും.

ഒരേസ്ഥലത്തുനിന്നുവരുന്ന കുട്ടികളല്ല പനിബാധിതരെന്നതും ശ്രദ്ധേയമാണ്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് വരുന്ന കുട്ടികളിലാണ് രോഗംപിടിപെട്ടതായി കാണുന്നതെന്ന് പ്രധാനാധ്യാപകന്‍ തോമസ് മാത്യു പറഞ്ഞു.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ഥികളിലും അധ്യാപകരിലും പനി പടരുന്ന സാഹചര്യത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്‌കൂളിന് അവധി നല്‍കിയിരിക്കുകയാണ്.

Content Highlights: H1N1 Reported in Kozhikode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section




Most Commented