ഓരോ കാലത്തും ചുമതലപ്പെട്ടവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ് രീതി; സുധാകരന് മറുപടിയുമായി എച്ച്. സലാം


Photo | Mathrubhumi

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച മുന്‍ മന്ത്രി ജി. സുധാകരന് മറുപടിയുമായി എച്ച്. സലാം എം.എല്‍.എ. വിവാദങ്ങളുണ്ടാക്കുന്നത് ബോധപൂര്‍വമാണെന്ന് എച്ച്. സലാം പറഞ്ഞു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

2016-ല്‍ പുതിയ ബ്ലോക്കിന്റെ നിര്‍മാണ ഉദ്ഘാടന സമയത്ത് ജില്ലയിലെ മുന്‍ എം.എല്‍.എ.മാരെ വിളിച്ചിരുന്നില്ല. എം.എല്‍.എ.യായിരുന്ന ജി. സുധാകരനെ അന്ന് വിളിച്ചിരുന്നു. ഓരോ കാലത്തും ചുമതലപ്പെട്ടവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ് രീതി. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ്. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ചെയ്യുക എന്നത് ജനപ്രതിനിധികളുടെ കടമയാണ്. മനോഹരമായ ഒരു ചടങ്ങിന്റെ ഉദ്ഘാടന സമയത്ത് അനാവശ്യമായ വാര്‍ത്തയും വിവാദവും സൃഷ്ടിക്കാന്‍ ചില ശ്രമങ്ങളുണ്ടായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ നിര്‍മിച്ച കെട്ടിടത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതതു കാലത്തെ എം.എല്‍.എ.മാരും എം.പി.മാരും മന്ത്രിമാരും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരെയും തള്ളിക്കളയുന്നില്ല. അതൊന്നും വിവാദമാക്കേണ്ടതില്ല. ഭാവിയിലും അങ്ങനെത്തന്നെയാണ് പോകേണ്ടത്. എത്ര നെഗറ്റീവായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചാലും അതിന്റെ നൂറിരട്ടി പോസിറ്റീവായ വശം നില്‍ക്കുന്നവരാണ് കൂടെയുള്ളതെന്നും എച്ച്. സലാം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തന്നെയും മുന്‍ മന്ത്രി കെ.കെ. ഷൈലജയെയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും കെട്ടിടോദ്ഘാടനത്തിന് വിളിക്കാത്തതില്‍ നീരസമറിയിച്ച് സുധാകരന്‍ രംഗത്തെത്തിയത്. കെട്ടിടത്തിന്റെ ചരിത്രവും വര്‍ത്തമാനവും പറഞ്ഞുള്ള ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു സുധാകരന്റെ മറുപടി. കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തി ആരംഭിച്ച കാലത്ത് പൊതുമരാമത്ത് മന്ത്രിയും മറ്റു സമയങ്ങളില്‍ എം.എല്‍.എ.യുമായ തന്നെ ക്ഷണിച്ചില്ലെന്ന് സുധാകരന്‍ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

Content Highlights: h Salam replied to g sudhakaran on alappuzha super speciality block inauguration issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


വഴിയിൽ വീണ ആണവ വസ്തു എവിടെ? ഓസ്ട്രേലിയയിൽ അതിജാ​ഗ്രത 

Jan 31, 2023

Most Commented