ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ കൺമണി പാടുന്നു
ഗുരുവായൂർ : ശാരീരികമായ കുറവുകളെ കലകൾ കൊണ്ട് തോൽപ്പിച്ച കൺമണിയുടെ സംഗീതാർച്ചന സദസ്സിന്റെ കണ്ണ് നനയിപ്പിച്ചു. സ്വാതിതിരുനാൾ സംഗീത കോളേജിലെ വോക്കൽ വിദ്യാർഥിനി കൺമണി എസ്. മാവേലിക്കരയാണ് വെള്ളിയാഴ്ച പാടാനെത്തിയത്.
കർണാടക സംഗീതം, അഷ്ടപദി, കഥകളിസംഗീതം, ചിത്രംവര തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന കലോത്സവങ്ങളിൽവരെ താരമായിട്ടുള്ള പ്രതിഭയാണ് രണ്ടുകൈകളും ഇല്ലാത്ത ഈ ഇരുപത്തൊന്നുകാരി. സൗരാഷ്ട്ര രാഗത്തിൽ 'നിന്നുജൂചി', ബിലഹരിയിൽ 'ദോറഗുണ' എന്നീ കീർത്തനങ്ങളാണ് പാടിയത്. പ്രിയൻ തൃശ്ശൂർ വയലിനും കുഴൽമന്ദം രാമകൃഷ്ണൻ മൃദംഗവും വായിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..