ഗുരുവായൂർ ക്ഷേത്രം | ഫോട്ടോ: എൻ.എം. പ്രദീപ് മാതൃഭൂമി
ഗുരുവായൂർ: ഗുരുവായൂർ ഏകാദശി രണ്ടു ദിവസം ആചരിക്കുമ്പോൾ ചടങ്ങുകളിൽ ഉണ്ടാകുന്നത് ഏറെ അപൂർവതകൾ. ഏകാദശി അനുഷ്ഠിക്കുന്നവർക്കുള്ള പ്രസാദ ഊട്ട് മൂന്നിനും നാലിനും നടക്കുമെന്നതാണ് ഒരു പ്രത്യേകത.
സ്വർണക്കോലം എഴുന്നള്ളത്ത് നാലു ദിവസത്തിനു പകരം ഇത്തവണ അഞ്ചു ദിവസമുണ്ടാകും. തുടർച്ചയായ എൺപതു മണിക്കൂർ ദർശനത്തിനാണ് ക്ഷേത്രം വേദിയാകുക.
ദേവസ്വം നേരത്തേ നിശ്ചയിച്ച മുപ്പതിനായിരം പേർക്കുള്ള ഏകാദശിയൂട്ട് രണ്ടു ദിവസമാകുമ്പോൾ ഇരട്ടിയാകും. .
ദശമി ദിവസമായ ഡിസംബർ രണ്ടിന് പുലർച്ചെ മൂന്നിന് ക്ഷേത്രനട തുറന്നാൽ ദ്വാദശി ദിവസമായ അഞ്ചിന് രാവിലെ പതിനൊന്നു വരെ പൂജകൾക്കല്ലാതെ ശ്രീലകം അടയ്ക്കില്ല. അഷ്ടമി ദിവസമായ ബുധനാഴ്ച മുതൽ വിശിഷ്ഠ സ്വർണക്കോലം വിളക്കിന് എഴുന്നള്ളിക്കാൻ തുടങ്ങും. നവമി, ദശമി, ഏകാദശി രണ്ടു ദിവസവും വിളക്കിന് സ്വർണക്കോലപ്രഭയിലാകും എഴുന്നള്ളത്ത്.
ഗുരുവും വായുവും ചേർന്ന് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയ ഏകാദശി നാളിലെ ഉദയാസ്തമയപൂജ വിശേഷതയാണ്. പുരാതനകാലം മുതൽ നടന്നുവരുന്ന ചടങ്ങാണിത്. ദേവസ്വം ഏകാദശി ആചരിക്കുന്ന രണ്ടു ദിവസങ്ങളിൽ ആദ്യ ദിനമായ ഡിസംബർ മൂന്നിന് ഉദയാസ്തമയപൂജ നടത്താനാണ് ദേവസ്വം തീരുമാനിച്ചിട്ടുള്ളത്.
ഇതിൽ ക്ഷേത്രപരിചാരകന്മാരിൽ പ്രതിഷേധസ്വരമുണ്ട്. നാലിന് നടത്തണമെന്നാണ് അവരുടെ ആവശ്യം. മറ്റൊരു ചടങ്ങായ പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പും മൂന്നിനാണ്.
Content Highlights: guruvayur temple ekasdeshi first time for two days
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..