Screengrab: Viral Video
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയിടഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നവംബര്‍ പത്തിന് രാവിലെ തെക്കേ നടയിലായിരുന്നു സംഭവം. ദാമോദര്‍ദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തെത്തിയത്. നിരവധിയാളുകള്‍ സമീപത്തുള്ളപ്പോഴായിരുന്നു ആനയിടഞ്ഞത്. സമീപത്തുനടന്ന വിവാഹ ഫോട്ടോ ഷൂട്ടില്‍ ആന ഇടഞ്ഞ ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുകയായിരുന്നു.
എഴുന്നള്ളിപ്പ് കഴിഞ്ഞ് ക്ഷേത്രത്തിന് പുറത്തുകടന്ന ദാമോദര്‍ദാസ്, ഒന്നാം പാപ്പാന് എ.വി. രാധാകൃഷ്ണനെ തട്ടിവീഴ്ത്തി കൊമ്പില്‍ കോര്‍ത്ത് എടുക്കുകയായിരുന്നു. രാധാകൃഷ്ണന്റെ മുണ്ടില്‍ ആന കൊമ്പുകോര്‍ത്താണ് എടുത്തുയര്‍ത്തിയത്. ഉടന്‍ തന്നെ ആനപ്പുറത്ത് ഉണ്ടായിരുന്ന രണ്ടാം പാപ്പാന് മണികണ്ഠന് ആനയെ പിന്തിരിപ്പിച്ചു.
പാപ്പാന് രാധാകൃഷ്ണന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. താഴെ വീണതിനു പിന്നാലെ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. തെക്കേനടയില്‍ കൂവളത്തറയ്ക്ക് സമീപമെത്തിയപ്പോഴായിരുന്നു സംഭവം. സംഭവം കണ്ട് വിവാഹഫോട്ടോഷൂട്ട് നടത്തിയവരും ഓടിമാറി. തുടര്‍ന്ന് ആനയെ തൊട്ടടുത്ത മരത്തില്‍ തളയ്ക്കുകയും ചെയ്തു.
Content Highlights: guruvayur elephant attack video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..