ഗുരുവായൂര്‍: ദേവസ്വം ജീവനക്കാരനെ മര്‍ദ്ദിച്ച പാലക്കാട് എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്തിനെയാണ് റേഞ്ച് ഐ.ജി സസ്‌പെന്‍ഡ് ചെയ്തത്.

ഊട്ടുപുരയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ദേവസ്വം ജീവനക്കാരന്‍ കുണ്ടന്നൂര്‍ ചിറ്റണ്ട വെള്ളത്തേരി ഉണ്ണികൃഷ്ണന് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലുള്ള അന്നലക്ഷ്മി ഹാളിലായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.