ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താനുള്ള തീരുമാനം പിന്‍വലിച്ചതായി ദേവസ്വം ചെയര്‍മാന്‍. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. 

ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്ത് നിയന്ത്രണങ്ങളോടെ വിവാഹചടങ്ങുകള്‍ നടത്താമെന്ന് നേരത്തെ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. 21 മുതല്‍ ചടങ്ങുകള്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്‍വലിച്ചുവെന്നാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കിയത്.

Content Highlights: Guruvayoor Devaswon Board withdrawn the Decision of conducting marriage in Temple premise