Photo: Mathrubhumi
പത്തനാപുരം: പോലീസ് സ്റ്റേഷനിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധവശാൽ വെടിയുതിർന്ന് രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.
പത്തനാപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ രഞ്ജിത്തിനെ (38) കാലിൽ വെടിയേറ്റനിലയിൽ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്ക് കൈകാര്യം ചെയ്യുകയായിരുന്ന സി.പി.ഒ. ഷൈജു(38)വിന് കൈക്ക് നിസ്സാരപരിക്കേറ്റു. ജോലിയുടെ ഭാഗമായി ബുധനാഴ്ച വൈകീട്ട് ഷൈജു തോക്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.
വെടിപൊട്ടി സമീപമുണ്ടായിരുന്ന റൈറ്ററായ രഞ്ജിത്തിന്റെ കാലിൽ വെടിയുണ്ട തുളച്ചുകയറുകയായിരുന്നു. ഷൈജുവിന്റെ കൈയിൽ മുറിവുണ്ടാക്കിയ ശേഷമായിരുന്നു വെടിയുണ്ട രഞ്ജിത്തിന്റെ കാലിലേറ്റത്. എസ്.ഐ.യുടെ സർവീസ് പിസ്റ്റൺ ഷൈജുവിനെ വൃത്തിയാക്കാൻ ഏൽപ്പിച്ചതാണ്. വെടിയുണ്ട ഉണ്ടായിരുന്ന വിവരം അറിയാതെ കൈകാര്യംചെയ്തതാണ് അപകടത്തിന് ഇടയാക്കിയത്.
തോക്ക് കൈകാര്യംചെയ്യുന്ന കാര്യത്തിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായും വിശദമായ അന്വേഷണം നടത്തി മേലുദ്യോഗസ്ഥന് റിപ്പോർട്ട് നൽകുമെന്നും പത്തനാപുരം എസ്.എച്ച്.ഒ. ജയകൃഷ്ണൻ അറിയിച്ചു.
Content Highlights: gun shots while cleaning two policemen injured
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..