കൊച്ചി: കള്ളുഷാപ്പുകളുടെ നവീകരണത്തിനും പ്രവര്‍ത്തനത്തിനും പുതിയ നിബന്ധനകളുമായി സര്‍ക്കാര്‍. ഇതിന്റെ കരട് സര്‍ക്കുലറിന്റെ പതിപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഹര്‍ജി നവംബര്‍ 25-ന് പരിഗണിക്കാന്‍ മാറ്റി. പട്ടാമ്പി സ്വദേശി വിലാസിനി നല്കിയ ഹര്‍ജിയില്‍ അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടും കോടതി ഉത്തരവും പരിഗണിച്ചാണ് കരട് സര്‍ക്കുലര്‍.
സര്‍ക്കുലറിലുള്ളത്
കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം അടച്ചുറപ്പുള്ള കെട്ടിടത്തില്‍വേണം
കെട്ടിടത്തിന്റെ ഉള്‍ഭാഗം പുറത്തുകാണാത്തവിധം മറയ്ക്കണം
കള്ളുസൂക്ഷിക്കാന്‍ ഷാപ്പില് പ്രത്യേകസ്ഥലം ഒരുക്കണം
വൃത്തിയുള്ള അന്തരീക്ഷത്തിലാകണം ഷാപ്പിന്റെ പ്രവര്‍ത്തനം
മലിനജലവും ഭക്ഷണമാലിന്യങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണം
ദൈനംദിനമാലിന്യങ്ങള്‍ നീക്കല്‍ ലൈസന്‍സിയുടെ ചുമതല
ഉപയോഗയോഗ്യമായ ശൗചാലയങ്ങള്‍ ഒരെണ്ണമെങ്കിലും വളപ്പിലുണ്ടാകണം
ഭക്ഷണം വിതരണംചെയ്യാന്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസന്‍സ്
വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടി
Content Highlights: Shops must be in good building