മുഖ്യമന്ത്രിയും ധനമന്ത്രിയും തെറ്റിദ്ധരിപ്പിക്കുന്നോ?; ജിഎസ്ടി ഈടാക്കില്ലെന്ന് പറയുന്നത് അപ്രായോഗികം


സനില അര്‍ജുന്‍

മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ |ഫോട്ടോ:മാതൃഭൂമി

കൊച്ചി: നിത്യോപയോഗ സാധനങ്ങള്‍ക്ക് പ്രഖ്യാപിച്ച അഞ്ചുശതമാനം ജി.എസ്.ടി. നിരക്ക് നടപ്പാക്കാതിരിക്കാന്‍ കേരളത്തിന് മാത്രം കഴിയുമോ...? ഇത് പ്രായോഗികമല്ലെന്നതാണ് വസ്തുത. കേന്ദ്രം ഉത്തരവിറക്കിയതിനു പിന്നാലെ ജൂലായ് 18 മുതല്‍തന്നെ നികുതിവര്‍ധന നടപ്പാക്കി കേരളം ഉത്തരവിറക്കിയിരുന്നു. അതേ കേരളംതന്നെ ഇത് നടപ്പാക്കില്ലെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് നികുതിവിദഗ്ധരും വ്യാപാരികളും പറയുന്നു.

ഉത്തരവ് പ്രാബല്യത്തില്‍വന്നതോടെ അരിയും ഗോതമ്പുമടക്കം 25 കിലോയില്‍ താഴെയുള്ള, പാക്ക് ചെയ്തുവരുന്ന ഭക്ഷ്യോത്പന്നങ്ങള്‍ അഞ്ചുശതമാനം ജി.എസ്.ടി. ചേര്‍ത്താണ് സംസ്ഥാനത്ത് വില്‍ക്കുന്നത്. ബില്ലിങ് സോഫ്റ്റ്വേറിലടക്കം ഇതനുസരിച്ച് മാറ്റങ്ങള്‍ വരുത്തി. ഒരാഴ്ചകഴിഞ്ഞ് ഇത് നടപ്പാക്കില്ലെന്ന് പറയുന്നത് പ്രായോഗികമല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

40 ലക്ഷം രൂപവരെ വിറ്റുവരവുള്ളവര്‍ക്ക് ജി.എസ്.ടി. രജിസ്ട്രേഷന്‍ ആവശ്യമില്ല. ഈ വ്യാപാരികളെയും ഒന്നരക്കോടി രൂപ വിറ്റുവരവുള്ള കോമ്പോസിഷന്‍ നികുതിദായകരെയും ജി.എസ്.ടി. നിരക്ക് വര്‍ധന ബാധിക്കില്ലെന്ന ധനമന്ത്രി കെ. എന്‍. ബാലഗോപാലിന്റെ പ്രസ്താവനയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ആനുകൂലം നേരത്തേതന്നെ പ്രാബല്യത്തിലുള്ളതാണ്.

ജി.എസ്.ടി. നിയമപ്രകാരം അഞ്ചുശതമാനം നികുതിയില്‍ രണ്ടരശതമാനം സംസ്ഥാന ജി.എസ്.ടി.യും (എസ്.ജി.എസ്.ടി.) രണ്ടരശതമാനം കേന്ദ്ര ജി.എസ്.ടി. (സി.ജി.എസ്.ടി.)യുമാണ്. ഇതില്‍ എസ്.ജി.എസ്.ടി. വേണ്ടെന്നു പറയാനേ സംസ്ഥാന സര്‍ക്കാരിന് സാധിക്കൂ. കേന്ദ്രനികുതിയില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. അതുകൊണ്ടുതന്നെ, എസ്.ജി. എസ്.ടി. പിന്‍വലിച്ചാലും കേന്ദ്രത്തിന്റെ രണ്ടരശതമാനം നികുതി തുടരും.

സംസ്ഥാനനികുതി പിന്‍വലിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ 'ഒരു രാജ്യം ഒറ്റ നികുതി'യെന്ന ജി.എസ്.ടി.യുടെ അന്തസ്സത്തയെത്തന്നെ തകര്‍ക്കും. സംസ്ഥാനത്ത് ഉത്പാദിപ്പിച്ച് പുറത്തേക്ക് വില്‍ക്കുന്നതും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളം വാങ്ങുന്നതുമായ ഉത്പന്നങ്ങള്‍ കേന്ദ്രനിയമമായ ഐ.ജി.എസ്.ടി. (സംയോജിത ജി.എസ്.ടി.) പരിധിയിലാണ് വരുന്നത്. ഇവയ്ക്ക് അഞ്ചുശതമാനം നികുതിചുമത്താതെ നിര്‍വാഹമില്ല.

നാളിതുവരെ ജി.എസ്.ടി. കൗണ്‍സില്‍ എടുത്തതീരുമാനങ്ങള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ അതേപടി അംഗീകരിച്ച് നടപ്പാക്കുകയാണുണ്ടായത്. കൗണ്‍സില്‍ തീരുമാനങ്ങള്‍ ഉപദേശരൂപേണ സ്വീകരിച്ച് നടപ്പാക്കാനും നടപ്പാക്കാതിരിക്കാനും സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി പ്രസ്താവിച്ചിരുന്നു.

എന്നാല്‍, നിരക്ക് വര്‍ധന നടപ്പാക്കി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ ഈ അവസരം നഷ്ടപ്പെടുത്തി. ഇനി മാറ്റം കൊണ്ടുവരണമെങ്കില്‍ ജി.എസ്.ടി. കൗണ്‍സിലിന്റെ അനുമതിയോടെയേ സാധിക്കൂ.

Content Highlights: GST Rate hike Kerala's withdrawal is impractical

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented