പ്രതീകാത്മക ചിത്രം
പെരുമ്പാവൂര്‍: കണ്ടന്തറയില്‍ തട്ടുകട നടത്തുന്ന ബംഗാള്‍ സ്വദേശിക്ക് 66 ലക്ഷം രൂപയുടെ ജി.എസ്.ടി. കുടിശ്ശിക നോട്ടീസ്. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ബിദ്യുത് ഷേക്കിന്റെ സ്വദേശത്തെ മേല്‍വിലാസത്തിലാണ് നോട്ടീസ് ലഭിച്ചത്. കോയമ്പത്തൂരിലെ ടോം അസോസിയേറ്റ്സ് എന്ന സ്ഥാപനം കുടിശ്ശിക വരുത്തിയെന്നാണ് നോട്ടീസിലുള്ളത്.
ബിദ്യുത് ഷേക്കിന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് 2019 ഫെബ്രുവരിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തുവെന്നാണ് വിവരം. 2021-ല്‍ രജിസ്ട്രേഷന്‍ റദ്ദാക്കി. അതേസമയം, നോട്ടീസ് ലഭിച്ചപ്പോള്‍ മാത്രമാണ് കമ്പനിയെക്കുറിച്ച് അറിഞ്ഞതെന്നും തിരിച്ചറിയല്‍ രേഖകള്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്നും ബിദ്യുത് ഷേക്ക് പറഞ്ഞു.
ആറുകൊല്ലമായി പെരുമ്പാവൂരില്‍ കച്ചവടം നടത്തി കുടുംബസമേതം ജീവിക്കുകയാണ് ബിദ്യുത് ഷേക്ക്. സാധാരണക്കാരും ദരിദ്രരുമായ ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ച്, അവരുടെ പേരില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് വന്‍ നികുതിവെട്ടിപ്പ് നടത്തുന്ന സംഘം പെരുമ്പാവൂര്‍ മേഖലയില്‍ സജീവമാണ്.
Content Highlights: GST notice to street vendor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..