തിരുവനന്തപുരം: ജി എസ് ടി വിഷയത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ വില കുറയില്ലെന്നും കുറയുമായിരുന്നെങ്കിൽ പാചക വാതകത്തിന്റെ വില ജി എസ് ടിയിൽ ഉൾപ്പെടുത്തിയിട്ടും കുറയുന്നില്ലല്ലോ എന്ന് ധനമന്ത്രി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്. 

പാചകവാതകം പോലെ നേരിട്ട് പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്നില്ല എന്നാണ് ബി ഗോപാലകൃഷ്ണൻ പറഞ്ഞത്.

5% മാത്രം ജി എസ് ടി ചുമത്തുമ്പോഴും അന്താരാഷ്ട്ര വില അനുസരിച്ച് വ്യത്യാസം വരുന്നതും ക്രൂഡോയിലിന് വില കുറഞ്ഞാലും പാചകവാതകമായി ഇറക്കുമതി ചെയ്യുമ്പോൾ ഡോളറും രൂപയുമായി നടക്കുന്ന വിനിമയത്തിൽ രൂപയുടെ മൂല്യക്കുറവ് മൂലം വിലവർദ്ധനവ് ഉണ്ടാകുകയോ വില കുറയാതിരിക്കുകയോ ഉണ്ടാകാൻ സാധ്യത ഉള്ളതാണ്.

ക്രൂഡോയിൽ ഇറക്കുമതി  ചെയ്ത് പാചകവാതകമാക്കുന്ന രീതിയിലുള്ള ഉത്പാദനത്തിൽ ഇന്നത്തെ പാചക വാതകം കൊടുത്ത് തീർക്കാൻ കഴിയാത്തത് മൂലമാണല്ലോ ഇന്ത്യയിലെ നാല് പോർട്ടുകൾ വഴി പാചകവാതകം അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. പെട്രോളും ഡീസലും അങ്ങിനെയല്ലല്ലോ. ക്രൂഡോയിൽ വിലയും നികുതിയുമാണല്ലോ വില വർദ്ധനവിന്റെ പ്രധാന കാരണം.

ഇന്ധനവില കുറയാൻ സെസ് കുറച്ചാൽ മതി എന്ന് പറയുന്നത് മര്യാദകേടാണ്. സെസിൽ ഒരു ശതമാനം സംസ്ഥാനത്തിന് നൽകുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞാൽ പിന്നെ സെസ് വേണ്ടെന്ന് വെക്കാൻ മന്ത്രിക്ക് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

തെരുവിൽ ഒരുകൈ കൊണ്ട് ഇൻക്വിലാബ് വിളിച്ച് വിലവർദ്ധനവിനെതിരെ ഇടത് പക്ഷ സമരവും, മറുകൈ കൊണ്ട് നികുതി വാങ്ങി പാവപ്പട്ടവന്റെ തലക്കടിയും. ഇത് ഇരട്ടത്താപ്പല്ലേ? ഇതിന് പാചകവാതകത്തിന്റെ വിലപറഞ്ഞത് ധനമന്ത്രി എന്തിന് പുകമറ സൃഷ്ടിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു.

Content Highlights: GST - BJP Leaden B Balakrishnan talk against finance minister KN Balagopal