GST- എയര്‍ലൈന്‍സ് നിരക്ക് വര്‍ധന; പഴം പച്ചക്കറി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുന്നു


ഇൻഡൊനീഷ്യ, ഫിലിപ്പീൻസ്, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഉത്‌പന്നങ്ങളോട് വിലയിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് കഴിയാത്ത സ്ഥിതിയുമുണ്ട്

പ്രതീകാത്മക ചിത്രം | Photo: AFP

കോഴിക്കോട്: സംസ്ഥാനത്തുനിന്നുള്ള പഴം-പച്ചക്കറി കയറ്റുമതി വെള്ളിയാഴ്ചമുതൽ നിലയ്ക്കും. ജി.എസ്.ടി.യിലെ വർധനയും എയർലൈൻസുകൾ നിരക്ക് കൂട്ടിയതുമാണ് വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌സ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷനെയും കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറത്തെയും കയറ്റുമതി നിർത്തിവെക്കാൻ പ്രേരിപ്പിച്ചത്. കപ്പൽമാർഗമുള്ള കയറ്റുമതിയും നിർത്തിവെക്കുന്നുണ്ട്. അനിശ്ചിതകാലത്തേക്കാണ് സമരം.

കയറ്റുമതി ചരക്ക് കൂലിയിൽ ഒക്ടോബർ മുതൽ ഏർപ്പെടുത്തിയ സംയോജിത ചരക്ക്-സേവന നികുതി (ഐ.ജി.എസ്.ടി.) പിൻവലിക്കണമെന്ന് കയറ്റുമതിക്കാർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ധനകാര്യമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും സംഘടന നിവേദനമയച്ചു.വിമാനമാർഗം കയറ്റുമതിചെയ്യുന്ന ചരക്കുകൂലിയിന്മേൽ 18 ശതമാനവും കപ്പൽമാർഗമുള്ളതിൽ അഞ്ചുശതമാനവും ഐ.ജി.എസ്.ടി.യാണ് ഒക്ടോബർമുതൽ ജി.എസ്.ടി. കൗൺസിൽ ഏർപ്പെടുത്തിയത്. ഈ തുക റീഫണ്ട് ചെയ്യാനോ ക്രെഡിറ്റ് എടുക്കാനോ സാധ്യമല്ല.

കോവിഡിനെത്തുടർന്ന് കയറ്റുമതി ചരക്കുകൂലി ഉയർന്നനിരക്കിലായത് കാരണം പ്രതിസന്ധിയിലായ മേഖലയ്ക്ക് അധിക ജി.എസ്.ടി. കൂടുതൽ ഭാരമായി. ഇതുമൂലം ഒക്ടോബറിൽ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ രണ്ടുവർഷത്തിനിടെ 16.8 ശതമാനം ഇടിവുണ്ടായി. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽനിന്നുള്ള കയറ്റുമതിയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.

ഇൻഡൊനീഷ്യ, ഫിലിപ്പീൻസ്, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഉത്‌പന്നങ്ങളോട് വിലയിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് കഴിയാത്ത സ്ഥിതിയുമുണ്ട്. കാർഷികരംഗത്ത് ഇതിന്റെ പ്രത്യാഘാതമുണ്ടാവും.

അധിക ജി.എസ്.ടി. പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചേർന്ന യോഗത്തിൽ കെ.എം. അഹമ്മദലി അധ്യക്ഷനായി. റോയ്‌മോൻ വർഗീസ്, മുൻഷിദ് അലി, വിജയൻ മേനോക്കി, എം. അബ്ദുറഹ്മാൻ, കെ.എം. ബഷീർ, അനസ് മുല്ലവീട്ടിൽ എന്നിവർ സംസാരിച്ചു.

Content Highlights: gst airlines fare hike vegetable and fruits exporting stops


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented