കോവളത്ത് തിരമാലകൾക്ക് പച്ചനിറം; ആൽഗയുടെ സാന്നിധ്യം, മീനുകളെ കൂട്ടത്തോടെ നശിപ്പിക്കുമെന്ന് ആശങ്ക


കോവളം സമുദ്രാ ബീച്ചിന് സമീപം ശനിയാഴ്ച രാത്രി വൈകിയാണ് ഇവയുടെ വൻ സാന്നിധ്യം ദൃശ്യമായത്. നോക്ടി ലൂക്കാ എന്ന ആൽഗകളുടെ സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ തീരങ്ങളിൽ പ്രത്യക്ഷമായിരുന്നു.

• നോക്ടി ലൂക്കാ ആൽഗകളുടെ സാന്നിധ്യത്തെത്തുടർന്ന് തിരമാലകൾക്ക് പച്ചനിറമായപ്പോൾ, കോവളം സമുദ്രാ ബീച്ചിൽ ശനിയാഴ്ച രാത്രിയോടെയുണ്ടായ ആൽഗാ ബ്ലൂം പ്രതിഭാസം

വിഴിഞ്ഞം: ജില്ലയിലെ തീരക്കടലിൽ പകൽ പച്ചനിറത്തിലും രാത്രിയിൽ നീലയും ചുവപ്പും ഓറഞ്ചും നിറത്തിൽ തിളങ്ങുന്ന ആൽഗകളുടെ സാന്നിധ്യം. മീനുകളെ നശിപ്പിക്കാൻ ശേഷിയുള്ള നോക്ടി ലൂക്കാ ആൽഗകളുടെ സാന്നിധ്യമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

കോവളം സമുദ്രാ ബീച്ചിന് സമീപം ശനിയാഴ്ച രാത്രി വൈകിയാണ് ഇവയുടെ വൻ സാന്നിധ്യം ദൃശ്യമായത്. നോക്ടി ലൂക്കാ എന്ന ആൽഗകളുടെ സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ തീരങ്ങളിൽ പ്രത്യക്ഷമായിരുന്നു. ഫ്‌ളൂറസന്റ്‌നിറത്തിലുളള പച്ചവെളിച്ചം പോലെയായിരുന്നു തിരമാലകൾ തിളങ്ങിയത്. കോവളം ലൈറ്റ് ഹൗസ് ബീച്ച്, ആഴിമല-അടിമലത്തുറ എന്നിവിടങ്ങളിലെ തീരക്കടലാണ് കഴിഞ്ഞദിവസം പച്ചനിറമായി കാണപ്പെട്ടത്. രാത്രിയിൽ നീലയും ചിലപ്പോൾ ചുവപ്പ്, ഓറഞ്ച് നിറങ്ങളിലും ഇവ കാണപ്പെടും. ആൽഗാ ബ്ലും എന്ന പ്രതിഭാസമാണിതെന്ന് പറയപ്പെടുന്നു.



കഴിഞ്ഞ മൂന്നുദിവസം മുമ്പ് കോവളം, വെട്ടുകാട് അടക്കമുള്ള തീരങ്ങളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കടലിലെ മത്സ്യസമ്പത്തിനെ ബാധിക്കുന്നതായിട്ടും ഫിഷറീസ് മേഖലയിൽ നിന്നാരും ഇവിടേക്കു തിരിഞ്ഞു നോക്കിയിട്ടില്ല. നൈട്രജന്റെയും ഫോസ്‌ഫറിന്റെയും അളവ് വെള്ളത്തിൽ കൂടുമ്പോൾ ആൽഗകൾക്ക് പെട്ടെന്ന് വളരാനാകും. ഇവ തീരക്കടലിലേക്ക് ഒഴുകിയെത്തി തിരമാലകളിൽപ്പെടും. ഇതാണ് തിരയടിക്കുമ്പോൾ പച്ചനിറമാകാൻ കാരണമെന്ന് കേരള യൂണിവേഴ്‌സിറ്റി സെന്റർ ഫോർ മറൈൻ ബയോ ഡൈവേഴ്‌സിറ്റി ഡയറക്ടർ പ്രൊഫ. ഡോ. കെ.പദ്മകുമാർ പറഞ്ഞു.

കടലിൽനിന്ന് വെള്ളം ശേഖരിച്ച് പരിശോധിച്ചതിൽ നോക്ടി ലൂക്കാ ആൽഗകളാണെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ഇവ അധികമായി കാണുന്നിടത്ത് ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറയും. ഇതോടെ ഈ ഭാഗത്തുള്ള മീനുകൾ ഉൾപ്പെട്ട സസ്യജന്തുജാലങ്ങൾ ചത്തുപോകും. ഇവ പുറത്തുവിടുന്ന സ്രവം വിഷാംശമുള്ളതുമാണ്.

Content Highlights: green and blue waves at sea in thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented