തിരുവനന്തപുരം: കൊറോണ കാലത്ത് സാമ്പത്തിക പ്രതിസന്ധിയില്‍ സാലറി കട്ട് പ്രഖ്യാപിച്ച സര്‍ക്കാര്‍ പെരിയ കേസില്‍ സിബിഐ അന്വേഷിക്കേണ്ടെന്ന് വാദിക്കാന്‍ കൊണ്ടുവന്ന അഭിഭാഷകരുടെ യാത്ര താമസ ചിലവിന്റെ തുക നല്‍കാന്‍ ഉത്തരവിറക്കി.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി പ്രതികൂട്ടില്‍ നില്‍ക്കുന്ന പെരിയ ഇരട്ടകൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിനായി വാദിക്കാനെത്തിയ അഭിഭാഷകരുടെ യാത്ര താമസ ചിലവിന്റെ തുക അനുവദിച്ചുകൊണ്ട് ഉത്തരവിട്ടെന്ന ആരോപണവുമായി ഷാഫി പറമ്പിലാണ് രംഗത്തുവന്നത്.
ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവിട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാഫി പറമ്പില്‍ ആരോപണം ഉന്നയിച്ചത്.
ബിസിനസ് ക്ലാസ് യാത്രയ്ക്കും ഹോട്ടല്‍ താമസത്തിനുമുള്ള പണമാണ് അനുവദിച്ചത്. എന്നാല്‍ മുന്‍കാല പ്രാബല്യത്തോടെ പാസാക്കിയ ഉത്തരവില്‍ പണം എത്രയെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
Content Highlight: Govt order to pay lawyers' fees in Periya case; Shafi Parambil fb post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..