തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ രീതികളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. തുടര്‍ പ്രളയത്തെ തുടര്‍ന്നാണ് നിര്‍മാണ രീതികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉടന്‍ ഉന്നതതല യോഗം വിളിക്കും. 

കോണ്‍ക്രീറ്റ് രീതികളില്‍ നിന്ന് പിന്‍മാറും. ജിപ്‌സം ഷീറ്റുകളും മറ്റും കൂടുതലായി ഉപയോഗിക്കും പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കും. സര്‍ക്കാരിന്റെ നിര്‍മാണത്തിലാകും ആദ്യ ഘട്ടത്തില്‍ ഇത് നടപ്പിലാക്കുക. 

മണലൂറ്റും പാറഖനനങ്ങളും വ്യാപിക്കുന്നത് തടയുകയാണ് മുഖ്യലക്ഷ്യം. ഇതിനിടെ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Govt moves to change construction structure in the state