
-
തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലുള്ള അതിഥി തൊഴിലാളികളുടെ കാര്യം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആരാഞ്ഞിരുന്നു.
നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മണിപ്പുര്‍, രാജസ്ഥാന്, മധ്യപ്രദേശ്, തമിഴ്നാട് മുഖ്യമന്ത്രിമാരാണ് സ്വന്തം സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിയിട്ടുള്ള തൊഴിലാളികളുടെ വിവരങ്ങള്‍ ആരാഞ്ഞത്. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ട് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കെല്ലാം സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കാന്സംസ്ഥാന തലത്തില്‍ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ കാര്യത്തില്‍ ഓരോ ജില്ലകളിലെയും ചുമതല ജില്ലാ കളക്ടര്‍മാര്‍ക്കാണ്. എന്ത് ആവശ്യത്തിനും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ഉദ്യോഗസ്ഥരെ ബന്ധപ്പെടാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അിയിച്ചു.
അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന്റെ നിലപാടിന് കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകപിന്തുണ ലഭിച്ചിരുന്നു. അതിനിടെ, ലോക്ക് ഡൗണിനെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളിലെയും അതിഥി തൊഴിലാളികള്‍ കടുത്ത ദുരിതമാണ് നേരിടുന്നത്. പലര്‍ക്കും ഭക്ഷണം പോലുമില്ലാതെ കുട്ടികളെയുംകൊണ്ട് ദീര്‍ഘദൂരം നടന്ന് സ്വന്തം നാടുകളിലേക്ക് പോകേണ്ട സ്ഥിതിയുണ്ടായി.
Content Highlights: Govt committed towards welfare of migrant workers - CM Pinarayi Vijayan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..