എം.വി.ഗോവിന്ദൻ-വി.അബ്ദുറഹിമാൻ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന് കാണികള്‍ കുറഞ്ഞതിന് പിന്നില്‍ കാരണങ്ങള്‍ പലതാണെന്നും അത് പരിശോധിക്കപ്പെടേണ്ടതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പട്ടിണിക്കാരന് ആയാലും സമ്പന്നന് ആയാലും കായികം മൗലിക അവകാശങ്ങളില്പ്പെട്ടതാണെന്നും ഗോവിന്ദന് പറഞ്ഞു.
പട്ടിണിക്കാര്‍ കളികാണ്ടേ എന്ന മന്ത്രിയുടെ പ്രസ്താവന ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നുണ്ടായതാണ്. പ്രത്യേക ഉദ്ദേശത്തോടെയല്ല താന്‍ അത് പറഞ്ഞതെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.
വിവാദ പരാമര്‍ശത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും വിമര്‍നങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് വി.അബ്ദുറഹിമാനെ സിപിഎം സംസ്ഥാന സെക്രട്ടറി പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രിയുടെ പ്രസ്താവന കാണികള്‍ കുറയാന്‍ കാരണമായെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞതിനെ ചൂണ്ടിക്കാട്ടിയപ്പോള്‍ എം.വി.ഗോവിന്ദന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഏതെങ്കിലും ഒരു കാര്യം കൊണ്ടാണ് കാണികള്‍ കുറഞ്ഞതെന്ന് പറയുന്നത് ശരിയല്ല'.
പല കാരണങ്ങള്‍ ഉണ്ടാകാം. ഞങ്ങളത് വിശകലനം ചെയ്തിട്ടില്ല. പരിശോധിക്കപ്പെടേണ്ടതാണ്. ഏറ്റവും ഉജ്ജ്വലമായ കളിയാണ് ഇന്ത്യ അവിടെ കാഴ്ചവെച്ചത്. രാജ്യത്തിന്റെ എല്ലാഭാഗത്ത് നിന്നുള്ളവരും ആ കളി ചാനലുകളിലൂടെ കണ്ടിട്ടുണ്ട്. പട്ടിണിക്കാരനായാലും സമ്പന്നനായാലും കായിക മത്സരങ്ങള്‍ എന്നത് ഏറ്റവും പ്രധാനപ്പെട്ട മൗലിക അവകാശങ്ങളില്പ്പെട്ടത് തന്നെയാണ്. അതിന് സാമ്പത്തിക ഘടന മാത്രം തിരിച്ചുകൊണ്ട് അവതരിപ്പിക്കുന്നതല്ല ശരി. മന്ത്രി അത് ഉദ്ദേശിച്ചിട്ടുമില്ല. ടിക്കറ്റിന്റെ ചാര്‍ജോ മറ്റോ പറഞ്ഞ് വന്നപ്പോള്‍ പറഞ്ഞ കാര്യം മാത്രമാണത്. അല്ലാതെ പാവപ്പെട്ടവരൊന്നും ക്രിക്കറ്റ് കാണാന്‍ പാടില്ലെന്ന് ആരെങ്കിലും പറയുമോ. അങ്ങനെയല്ല ഉദ്ദേശിച്ചത്. ആളുകള്‍ അതുകൊണ്ടാണ് കുറഞ്ഞ് പോയതെന്ന് പറയുന്നതില്‍ യാതൊരു കാര്യവുമില്ല' എം.വി.ഗോവിന്ദന് പറഞ്ഞു.
കുരുടന് ആനയെ കണ്ടെത്തിയപ്പോലെ ഓരോന്ന് ഓരോന്ന് പറഞ്ഞിട്ട് കാര്യമില്ല. മൊത്തം ആനയെ കാണണം. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായങ്ങള്‍ രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Govindan supported Minister v abdurahiman; 'There are many reasons for the decrease in audience
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..