
കോഴിക്കോട്: പിണറായിസര്‍ക്കാര്‍ മുതലാളിത്തത്തിനുള്ള ബദലല്ലെന്നും അങ്ങനെ ആരും തെറ്റിദ്ധരിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ കേളുഏട്ടന്‍ അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷമുന്നണിസര്ക്കാരിനെ മുതലാളിത്ത ബൂര്ഷ്വാഭരണകൂടത്തിനുള്ള സമ്പൂര്‍ണ സോഷ്യലിസ്റ്റ് ബദല്‍ എന്നനിലയില്‍ കാണരുത്. ഇന്ത്യയിലെ ഭരണകൂടത്തിന്റെ കീഴിലാണ് കേരളം. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗവുമാണ്. പിണറായിഭരണകൂടം എന്നുപറയുന്നത് തെറ്റാണ്. പിണറായിഭരണം എന്നുപറയുന്നതാണ് ശരി.
ഒട്ടേറെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരു ജനകീയ ബദല്‍ രൂപപ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിയുന്നുണ്ട്. അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കാനായതും വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതും സര്‍ക്കാരിന്റെ നേട്ടമാണ്. പിണറായിസര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നും യുഡിഎഫ് മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നും ഗോവിന്ദന് പറഞ്ഞു.
എ.പ്രദീപ് കുമാര്‍ അധ്യക്ഷനായി. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, പി. സതീദേവി, കെ.കെ. ലതിക, വി. വസീഫ് എന്നിവര്‍ സംസാരിച്ചു.
Content Highlights: CPM state secretary MV Govindan clarifies Pinarayi government`s stand on capitalism
Published: 21 May 2025, 08:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented