ഗവര്‍ണറുടെ ഹൈക്കോടതിയിലെ ലീഗല്‍ അഡ്‌വൈസറും സ്റ്റാന്‍ഡിങ് കോണ്‍സലും രാജിവെച്ചു


ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi

കൊച്ചി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗല്‍ അഡ്‌വൈസറും സ്റ്റാന്‍ഡിങ് കോണ്‍സലും രാജിവെച്ചു. അഡ്വ. കെ. ജെയ്ജു ബാബുവും അഡ്വ. എം.യു. വിജയലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജെയ്ജു ബാബു. 2009 മുതല്‍ ഗവര്‍ണര്‍ക്കും ചാന്‍സലര്‍ക്കും വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് ഇദ്ദേഹമാണ്.

രാജിയിലേക്ക് നയിച്ച സംഭവമെന്താണെന്ന് ഇരുവരും വിശദീകരിച്ചിട്ടില്ല. അതേസമയം, രാജിയുടെ കാരണം താങ്കള്‍ക്കും വ്യക്തമാണല്ലോ എന്ന് ജെയ്ജു ബാബു ഗവര്‍ണര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.



ഒമ്പത് സര്‍വകലാശാല വി.സിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസ് ചോദ്യംചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനുപിന്നാലെയാണ് ലീഗല്‍ അഡ്‌വൈസറുടെയും
സ്റ്റാന്‍ഡിങ് കോണ്‍സലിന്റെയും രാജി.

Content Highlights: governors highcourt legal advisor resigned


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented