ഗവര്‍ണര്‍ RSS നേതൃത്വവുമായി ചര്‍ച്ചചെയ്ത് ഭരണഘടനാവിരുദ്ധ നിലപാടെടുക്കുന്നു- എം. വി. ഗോവിന്ദന്‍


'സംസ്ഥാന സെക്രട്ടറി എന്ന നിലയിലാണ് പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തുന്നത്. കേരളത്തില്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനമാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്'

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, എം.വി. ഗോവിന്ദൻ | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ രാഷ്ട്രീയവും ഭരണഘടനാപരവുമായ കാര്യങ്ങള്‍ ഭരണഘടനാ വിരുദ്ധമായി കൈകാര്യം ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എം.വി. ഗോവിന്ദന്‍. ആര്‍.എസ്.എസ് ആണെന്ന് പരസ്യമായി പറയുന്ന ആളാണ് ഗവര്‍ണര്‍. ആര്‍.എസ്.എസിന്റെ സമുന്നത നേതൃത്വവുമായി ചര്‍ച്ചചെയ്താണ് കേരളത്തിന്റെ വിവിധ വിഷയങ്ങളില്‍ ഭരണഘടനാവിരുദ്ധമായ നിലപാട് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡല്‍ഹിയില്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ബി.ജെ.പി. സര്‍ക്കാര്‍ രാഷ്ട്രീയമായി നിശ്ചയിക്കുന്ന പോസ്റ്റാണ് ഗവര്‍ണറുടേത്, തിരഞ്ഞെടുക്കപ്പെടുന്നതല്ല. രാഷ്ട്രീയം കൈകാര്യംചെയ്യുന്നവരാണ് ഗവര്‍ണറാവുന്നത്. ആ രാഷ്ട്രീയം ഭരണഘടനാപരമായും നിയമപരമായും കൈകാര്യംചെയ്യുന്ന സാഹചര്യമായിരുന്നു മിക്കവാറും സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളുമായി ബന്ധപ്പെട്ട് പ്രതിസന്ധികളും സംഘര്‍ഷങ്ങളും ചില സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ബി.ജെ.പി. ഇതര സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ എടുക്കുന്നത് നിഷേധാത്മക നിലപാടാണ്. ആര്‍.എസ്.എസ്. ആണെന്ന് പരസ്യമായി പറയുകയും നേതൃത്വവുമായി ചര്‍ച്ചചെയ്ത് കേരളത്തിന്റെ രാഷ്ട്രീയവും ഭരണഘടനാപരവുമായ വിഷയങ്ങള്‍ ഭരണഘടനാ വിരുദ്ധമായി കൈകാര്യം ചെയ്യാനാണ് ശ്രമം', എം.വി. ഗോവിന്ദന്‍ പറഞ്ഞു.



'സംസ്ഥാന സെക്രട്ടറി എന്ന നിലയിലാണ് പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തുന്നത്. കേരളം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. സെക്രട്ടറി എന്ന നിലയില്‍ അഖിലേന്ത്യാ തലത്തിലുള്ള സംഘടനാ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയവും സംഘടനാപരവും നേതൃത്വപരവുമായ ചര്‍ച്ചകളുടെ ഭാഗമാകാന്‍ കഴിയുന്നു എന്നത് വിദ്യാഭ്യാസപരമായ കാര്യമാണ്', പി.ബിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് അദ്ദേഹം പ്രതികരിച്ചു.

ഡല്‍ഹിയില്‍ നടക്കുന്ന സി.പി.എം. കേന്ദ്രകമ്മിറ്റിയില്‍ എം.വി. ഗോവിന്ദനെ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. മുന്‍ സംസ്ഥാന സെക്രട്ടറിയും പി.ബി. അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെത്തുടര്‍ന്നുവന്ന ഒഴിവിലേക്കാണ് എം.വി. ഗോവിന്ദനെ നിയോഗിച്ചത്. ഇതോടെ 17 അംഗ പോളിറ്റ് ബ്യൂറോയില്‍ കേരളഘടകത്തില്‍ നിന്ന് നാലുപേരെന്ന നേരത്തെ ഉണ്ടായിരുന്ന അംഗസഖ്യയിലേക്ക് എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ. ബേബി, എ. വിജയരാഘവന്‍ എന്നിവരാണ് സംസ്ഥാനത്തുനിന്നുള്ള മറ്റ് നേതാക്കള്‍.

Content Highlights: MV Govindan CPIM state secretary on Governor Arif Muhamme Khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented