ഗവർണറുടെ നോട്ടീസിന് വിശദീകരണം നല്‍കി വി.സിമാർ


Arif Mohammad Khan | Photo: Sabu Scariachen/ Mathrubhumi

തിരുവനന്തപുരം: പുറത്താക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ നോട്ടീസിന് വിശദീകരണം നല്‍കി വൈസ് ചാന്‍സലര്‍മാര്‍. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ പത്ത് വിസിമാര്‍ക്കാണ് ഗവര്‍ണര്‍ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം പുറത്തായ സാങ്കേതിക സര്‍വകലാശാല വിസി. എം. എസ് രാജശ്രീ ഒഴികെ എല്ലാ വിസിമാരും വിശദീകരണം നല്‍കി.

കാലടി സര്‍വകലാശാല വി.സി എം.വി നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ഹിയറിങ്ങിന് എത്താനും താത്പര്യം പ്രകടിപ്പിച്ചു. ഹിയറിങ് കൂടി കഴിഞ്ഞ ശേഷമാകും വിഷയത്തില്‍ ഗവര്‍ണര്‍ നടപടി സ്വീകരിക്കുക.യു.ജി.സി. ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വി.സിയെ സ്ഥാനത്തുനിന്ന് മാറ്റിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണര്‍ വി.സിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

നംവംബര്‍ മൂന്നുവരെയായിരുന്നു ആദ്യം വിശദീകരണം നല്‍കാനുള്ള കാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീട് നവംബര്‍ ഏഴുവരെ സമയം നീട്ടി. വി.സിമാരുടെ വിശദീകരണങ്ങളും ഹിയറിങ്ങും രാജ്ഭവന്‍ പരിശോധിക്കും. വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ ഉള്ളതിനാല്‍ കോടതിയേയും അറിയിച്ചായിരിക്കും ഗവര്‍ണര്‍ നിലപാടെടുക്കുക.

Content Highlights: governor vc issue, kerala governor, arif muhammed khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented