തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണെന്ന ചട്ടം എടുത്തു കളഞ്ഞു കൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പു വച്ചു.
കഴിഞ്ഞ ആഴ്ചയാണ് മദ്യശാലകള്‍ തുറക്കുന്നതിന് പഞ്ചായത്തിന്റെ അനുമതി വേണമെന്ന നിയമം എടുത്തു കളയാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതിനായി പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്താനും മന്ത്രിസഭായോഗത്തില്‍ ധാരണയായി.
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഈ നിയമം എടുത്തു മാറ്റുന്നതിനെതിരെ ക്രിസ്ത്യന്‍ സഭകളും പ്രതിപക്ഷവും വലിയ പ്രതിഷേധം അറിയിച്ചിരുന്നു.
ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് സഭാമേലധ്യക്ഷന്മാരും സുഗതകുമാരി ടീച്ചറും ഗവര്‍ണര്‍ ജസ്റ്റിസ് പിഎസ് സദാശിവത്തെ ഇന്ന് സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പേ ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ ഒപ്പു വയ്ക്കുകയായിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയവും ദേശീയപാതയോരത്തെ മദ്യശാലനിരോധനവും മൂലമുണ്ടായ വരുമാന നഷ്ടമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അടച്ചു പൂട്ടിയ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പലതും പ്രാദേശികമായ എതിര്‍പ്പ് മൂലം തടസ്സപ്പെട്ടിരുന്നു.
ജനരോഷം ഭയന്ന് പഞ്ചായത്തുകള്‍ പലതും മദ്യശാലകള്‍ തുറക്കാന്‍ എഒസി വിസമ്മതിച്ചതോടെ ബിവറേജസിനും കണ്‍സ്യൂമര്‍ഫെഡിനും മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരുന്നു. ഇത് സര്‍ക്കാരിന്റെ വരുമാനത്തെ ബാധിച്ചു. നഷ്ടം നികത്താന്‍ മദ്യത്തിന് വില കൂട്ടേണ്ട അവസ്ഥയും വന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..