Photo: Mathrubhumi
ഓച്ചിറ: ഗവര്‍ണര്‍ക്ക് രാഷ്ട്രീയം പാടില്ല. രാഷ്ട്രീയം പറയുന്നത് ശരിയുമല്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. വൃശ്ചികോത്സവ സമാപനസമ്മേളനം ഓച്ചിറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവയിലെ 426 ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച്, അവിടത്തെ 31 വൃക്ഷങ്ങളെക്കുറിച്ചു പഠനം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോവയുടെ പാരമ്പര്യ വൃക്ഷങ്ങള്‍ (Heritage Trees of Goa) എന്നപേരില്‍ താന്‍ ഇംഗ്ലീഷില്‍ എഴുതുന്ന പുസ്തകം അവിടത്തെ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.
വൃക്ഷങ്ങളില്‍ ഈശ്വരനെ കാണുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്ര സങ്കല്പം വിസ്മയമാണ്. തന്റെ വിശ്വാസവും അതുതന്നെയാണ്. അതുകൊണ്ട് പുസ്തക പ്രകാശനവേളയില്‍ വൃക്ഷപൂജ നടത്താന്‍ ആഗ്രഹിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
മുന്‍ എം.എല്‍.എ. ആര്.രാമചന്ദ്രന് അധ്യക്ഷതവഹിച്ചു. കരകൗശല വികസന കോര്പ്പറേഷന് ചെയര്മാന് പി.രാമഭദ്രന്, എസ്.എന്‍.ഡി.പി.യോഗം കരുനാഗപ്പള്ളി യൂണിയന് സെക്രട്ടറി എ.സോമരാജന്, കെ.പി.എം.എസ്. സംസ്ഥാന ട്രഷറര്‍ ബൈജു കലാശാല, വീരശൈവ മഹാസഭ പ്രസിഡന്റ് ടി.കുഞ്ഞുമോന്, ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി.സത്യന്, സെക്രട്ടറി കെ.ഗോപിനാഥന്, ഖജാന്‍ജി പ്രകാശന് വലിയഴീക്കല്‍, വൈസ് പ്രസിഡന്റ് പാറയില്‍ രാധാകൃഷ്ണന്, രക്ഷാധികാരി എം.സി.അനില്‍കുമാര്‍, കണ്വെന്ഷന് കമ്മിറ്റി കണ്‍വീനര്‍ ബി.എസ്.വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: governor should not be involved in politics says ps sreedharan pillai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..