തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങളും പത്രവാര്‍ത്തകളും ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് ഗവര്‍ണറുടെ പിആര്‍ഒ അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അസാധാരണ നടപടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ സാധാരണ നടപടി മാത്രമാണ് ഇതെന്നും വാര്‍ഷിക വിവര ശേഖരണത്തിന്റെ ഭാഗമായാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇ മെയില്‍ അയച്ചതെന്നും രാജ്ഭവന് വൃത്തങ്ങള്‍ വിശദീകരിച്ചു. തൃശ്ശൂര്‍, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ വിവരങ്ങള്‍ കൈമാറിയെന്നും രാജ്ഭവന് വൃത്തങ്ങള്‍ പറയുന്നു.
മന്ത്രിമാരുടെ പ്രസംഗങ്ങളുടെ വിവരങ്ങള്‍ ഗവര്‍ണര്‍ നേരിട്ട് ആവശ്യപ്പെടുന്ന പതിവില്ല. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം ചീഫ് സെക്രട്ടറി വഴിയാണ് നടക്കുന്നത്. ഗവര്‍ണറുടെ പിആര്‍ഒ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ആരായുന്ന പതിവില്ല. അതിനാല്‍ ഗവര്‍ണറുടേത് അസാധാരണ നടപടിയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
Content highlights: Governor seeks news reports of republic day speeches by ministers
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..