'2-3 മാസത്തിനുള്ളില്‍ പുതിയ VCമാര്‍'; സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ച് നിയമനം നടത്തും- ഗവര്‍ണര്‍


അരുണ്‍ ശങ്കര്‍ | മാതൃഭൂമി ന്യൂസ്

ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ/ മാതൃഭൂമി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പുതിയ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ നടപടികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രണ്ട്‌- മൂന്ന് മാസത്തിനുള്ളില്‍ പുതിയ വി.സിമാര്‍ സ്ഥാനത്തുണ്ടാകുമെന്ന് ഗവര്‍ണര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുതിയ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ച് നിയമന നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക സര്‍വകലാശാല വി.സി. നിയമനത്തില്‍ സുപ്രീംകോടതിയില്‍ നിന്നും കുഫോസ് വി.സി. നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ വിധിയാണ് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ മുന്നോട്ട് പോയാല്‍ ജുഡീഷ്യറിയുടെ പിന്‍ബലം തനിക്ക് ലഭിക്കുമെന്ന് ഗവര്‍ണര്‍ കരുതുന്നതായാണ് വിവരം.

കെ.ടി.യു. വി.സി. നിയമനത്തില്‍ സുപ്രീംകോടതി ഉത്തരവ് ആ സര്‍വകലാശാലയ്ക്ക് മാത്രമേ ബാധകമാവുകയുള്ളൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, ഈ വിധി എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വി.സിമാര്‍ക്ക് അദ്ദേഹം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. തന്റെ നിലപാട് ഹൈക്കോടതി ഉത്തരവിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് അദ്ദേഹം കരുതുന്നു. അതിനാല്‍ ശേഷിക്കുന്ന സര്‍വകലാശാലകളുടെ വി.സി. നിയമനവുമായി മുന്നോട്ട് പോകാമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിലയിരുത്തല്‍. ഇതുവഴി ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിടില്ലെന്ന പരോക്ഷ സൂചനകൂടി നല്‍കുന്നുണ്ട്.

Content Highlights: governor says he will appoint fresh vcs in kerala universities appointing new search committee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented