'ഗവര്‍ണറുടെ നയം കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കും', ലീഗിനെ പ്രകീര്‍ത്തിച്ച് എം.വി.ഗോവിന്ദന്‍


എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്ന നയങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഗവര്‍ണറുടെ നടപടിയെ ഏകകണ്ഠമായി തള്ളിപ്പറഞ്ഞ മുസ്ലിം ലീഗ് നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടറി പ്രകീര്‍ത്തിക്കുകയും ചെയ്തു.

'ചായ കോപ്പയിലുള്ള കൊടുങ്കാറ്റ്, ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി എന്നൊക്കെയാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇത്രയും ഗൗരവതരമായ പ്രശ്‌നമുണ്ടായിട്ട് അതിനെ നിസാരവവല്‍ക്കരിക്കുകയാണ് അദ്ദേഹം. നിസാരവല്‍ക്കരണം ഒരു അടവാണ്. ഗവര്‍ണറുമായിട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ ഒരു പ്രത്യേക ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. കേരള യൂണിവേഴ്‌സിറ്റുമായി ബന്ധപ്പെട്ട് ഇതിന് പ്രത്യേക ലിങ്കുണ്ട്. സര്‍വകലാശാല തലത്തിലും ഉന്നതവിദ്യാഭ്യാസ രംഗത്തും കാവിവല്‍ക്കരിക്കാനുള്ള നീക്കത്തെ മുസ്ലിംലീഗ് ഒറ്റക്കെട്ടായി എതിര്‍ത്തിട്ടുണ്ട്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ പോലും ലീഗും കോണ്‍ഗ്രസും യോജിച്ചിരുന്നു. ആ സാഹചര്യത്തില്‍ പോലും മുന്നണി ബന്ധത്തെ അടിസ്ഥാനപ്പെടുത്തി വ്യത്യസത അഭിപ്രായം പറയാതിരുന്ന പാര്‍ട്ടിയായായിരുന്നു ലീഗ്. ഇപ്പോള്‍ അവര്‍ ഏകകണ്ഠമായി വ്യത്യസ്ത അഭിപ്രായം പറയുന്നു. കേരള രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്ന നിലപാടുകള്‍ ഗവര്‍ണറുടെ നയവുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നുണ്ട്' എം.വി.ഗോവിന്ദന്‍ പറഞ്ഞു.ഗവര്‍ണര്‍ അയച്ച കത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടനാപരമായ പ്രീതി. സുപ്രീംകോടതി തന്നെ പ്രീതി എന്താണെന്ന് കൃത്യതയോടെ വിശദീകരിച്ചിട്ടുണ്ട്. കൂട്ടുത്തരവാദിത്തത്തോടെയുള്ളതാണ് ഗവര്‍ണര്‍ക്കുണ്ടാകുന്ന പ്രീതി. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഭരണഘടനയില്‍ പ്രീതിയെ സംബന്ധിച്ച് വിശദമാക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

കുറച്ച് ആഴ്ചകളായി ഗവര്‍ണര്‍ എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകള്‍ എല്ലാം ആര്‍എസ്എസ്-ബിജെപി സമീപനത്തെ ഉള്‍ക്കൊണ്ട് അവര്‍ക്ക് എങ്ങനെ കേരളത്തില്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് നോക്കുന്നത്.

പത്രസമ്മേളനത്തില്‍ ഇങ്ങോട്ട് ചോദ്യം ചോദിക്കാത്ത ആളുകളെ മാത്രമേ പ്രവേശിക്കൂ എന്നത് ഭരണഘടനാ സ്ഥാപനത്തില്‍ ഇരിക്കുന്ന ആള്‍ക്ക് വന്ന വീഴ്ചയാണ്. വാര്‍ത്താ സമ്മേളനത്തിനുപോയ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ എടുക്കേണ്ടമര്യാദ പാലിച്ചില്ല. ഇതൊരു ഫാസിസമാണ്.

ഗവര്‍ണര്‍ എടുക്കുന്ന ഭരണഘടനാവിരുദ്ധ നിലപാടുകള്‍ നിയമപരമായി തന്നെ കൈകാര്യം ചെയ്യും. സതീശന്റേയും സുധാകരന്റേയും ചെന്നിത്തലയുടേയും നിലപാടുകളെ കെസി വേണുഗോപാലിനെ പോലുള്ള ഉന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിയിട്ടുമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Content Highlights: 'Governor's policy will create movement in Kerala politics', MV Govindan praises the muslim League


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented