പിണറായി വിജയൻ, ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം. സഭ അനിശ്ചിതമായി പിരിഞ്ഞുവെന്ന് ഗവർണറെ അറിയിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പതിനഞ്ചാം കഴിഞ്ഞ ദിവസം അവസാനിച്ച സഭയുടെ തുടർച്ച അടുത്തമാസം ഉണ്ടാകും.
സഭ അവസാനിക്കുമ്പോൾ അപ്പോൾ തന്നെ മന്ത്രിസഭാ യോഗം ചേർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ വഴി ഗവർണറെ അറിയിച്ച് വിജ്ഞാപനമിറക്കുന്നതായിരുന്നു സാധരണ നടപടി. ഇത് ഉണ്ടാകാത്തപ്പോൾ തന്നെ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കാനുള്ള സർക്കാരിന്റെ നീക്കമാണെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശരിവെക്കുന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരിക്കുന്നത്.
പതിനഞ്ചാം കേരള നിയമസഭയിലെ ഏഴാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു എന്ന കാര്യം ഗവർണറെ അറിയിക്കില്ല. അതുവഴി കഴിഞ്ഞ ദിവസം അവസാനിച്ച സഭാ സമ്മേളനത്തിന്റെ തുടർച്ചയായി അടുത്തമാസം വീണ്ടും സഭ ചേരാൻ സാധിക്കും. ജനുവരി 27ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇതോടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പുതുവർഷാരംഭത്തിലെ സഭാസമ്മേളനത്തിൽ ഉണ്ടാകില്ല എന്ന് ഉറപ്പിച്ചാണ് സർക്കാരിന്റെ നീക്കം.
ഗവർണർ നടത്തുന്ന ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുത്തേക്കില്ല എന്ന വാർത്തകൾക്ക് പിന്നാലെയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വെട്ടിക്കൊണ്ടുള്ള സർക്കാരിന്റെ പുതിയ തീരുമാനം.
Content Highlights: Governor's policy announcement avoided in the budget session
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..