മുന്നറിയിപ്പിനു പിന്നാലെ പുറത്താക്കല്‍ നീക്കം; ഗവർണറെ ചൊടിപ്പിച്ചത് ബാലഗോപാലിന്‍റെ യു.പി പരാമർശം


Arif Mohammad Khan | Photo: PTI

തിരുവനന്തപുരം: ആക്ഷേപിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് നല്‍കി 10 ദിവസങ്ങള്‍ക്കകമാണ് ധനമന്ത്രിക്കെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് നല്‍കിയിട്ടും ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനം തുടര്‍ന്നതോടെയാണ് മന്ത്രിക്കെതിരേ നടപടിക്കുള്ള അസാധാരണ നീക്കം ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയതെന്ന് ഇതിലൂടെ വ്യക്തം.

കേരള സര്‍വകലാശാലാ സെനറ്റില്‍നിന്ന് 15 പേരെ ഗവര്‍ണര്‍ പുറത്താക്കിയതിന് പിന്നാലെ കാര്യവട്ടം കാമ്പസില്‍ വികസനപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി നടത്തിയ പ്രസംഗത്തെ മുന്‍നിര്‍ത്തിയാണ് ഗവര്‍ണറുടെ നീക്കം 'യു.പിലുള്ളവര്‍ക്ക് കേരളത്തിലെ കാര്യം മനസിലാക്കാന്‍ സാധിക്കില്ലെ'ന്ന ധനമന്ത്രിയുടെ പരാമർശമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.‘യു.പി. പോലുള്ള സ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളിലുള്ള ജനാധിപത്യസ്വഭാവം മനസ്സിലാകണമെന്നില്ല. ബനാറസ് ഹിന്ദു സർവകലാശാലയിൽ വൈസ് ചാൻസലറുടെ സുരക്ഷാജീവനക്കാർ അഞ്ചുകുട്ടികളെ വെടിവെച്ചുകൊന്നിരുന്നു. അന്ന് എം.പി. യായിരുന്ന ഞാൻ അവിടെപ്പോയി. വൈസ് ചാൻസലർക്ക് 50 മുതൽ 100 വരെ സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. അവിടെ പല സർവകലാശാലകളിലും അതാണ് സ്ഥിതി’, എന്നായിരുന്നു ബാലഗോപാലിന്റെ പ്രസംഗം.

ബാലഗോപാലിന്‍റെ പ്രസംഗത്തിലെ വരികള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. കെ.എന്‍ ബാലഗോപാലിന്റെ പ്രസംഗം ഗവര്‍ണര്‍ സ്ഥാനത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ കത്ത്. മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തോടുള്ള പ്രീതി നഷ്ടമായെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. കേരളത്തിലേയും ദേശീയ തലത്തിലേയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രിക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. അതേസമയം ഗവര്‍ണറുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി മറുപടി കത്തില്‍ നല്‍കിയത്.

മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഒക്ടോബര്‍ 17-നാണ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ വിമര്‍ശനം ഉള്‍പ്പെടെ വന്നതിന് പിന്നാലെയായിരുന്നു മന്ത്രിമാര്‍ക്ക് മുന്നറിപ്പ് നല്‍കിയുള്ള ഗവര്‍ണറുടെ ഈ ട്വീറ്റ്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ബാലഗോപാലിന്റെ വിമര്‍ശനം.

Content Highlights: governor move against minister kn balagopal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented