രാജിവെക്കില്ല, പുറത്താക്കട്ടെയെന്ന് ഗോപിനാഥ് രവീന്ദ്രൻ; പ്രതികരിക്കാനില്ലെന്ന് കുസാറ്റ് വി.സി.


കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോടാണ് രാജിവെക്കാൻ ചാൻസലർ എന്ന നിലയിൽ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11നകം വി.സിമാർ രാജിവെക്കണമെന്ന നിർദേശമാണ് രാജ്ഭവനിൽ നിന്ന് ബന്ധപ്പട്ട സർവകലാശാകളിലെ വി.സിമാർക്ക് നൽകിയിരിക്കുന്നത്.

ഗോപിനാഥ് രവീന്ദ്രൻ, ആരിഫ് മുഹമ്മദ് ഖാൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം അറിഞ്ഞിട്ടുണ്ടെന്നും രാജി സമർപ്പിക്കില്ലെന്നും കണ്ണൂർ സര്‍വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. സാമ്പത്തിക ക്രമക്കേട്, മോശം പെരുമാറ്റം എന്നീ രണ്ട് കാര്യങ്ങളിലാണ് വി.സിയുടെ രാജി ആവ്യപ്പെടാൻ സാധിക്കുക. ഇത് രണ്ടും ഉണ്ടായിട്ടില്ല. പിരിച്ചു വിടുന്നെങ്കിൽ പിരിച്ചു വിടട്ടെ, ബാക്കിയുള്ള നടപടികൾ അപ്പോൾ തീരുമാനിക്കാം - അദ്ദേഹം പ്രതികരിച്ചു.

കണ്ണൂർ വി.സി. നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഒരു കേസ് നിലനിൽക്കുന്നുണ്ട്. അങ്ങനെ ഒരു കേസ് നിലനിൽക്കെ ഇത്തരത്തിൽ വി.സിയെ പുറത്താക്കാൻ സാധിക്കുമോ എന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ ഡോ. ഗോപിനാഥ് രവീന്ദ്രൻ ആരാഞ്ഞു."വെകുന്നേരമാണ് എഴുത്ത് കിട്ടിയത്. തിങ്കളാഴ്ച രാവിലെ രാജിവെക്കാനാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഞാൻ രാജിവെക്കുന്നില്ല. പിരിച്ചു വിടുന്നെങ്കിൽ വിടട്ടെ, ഞാനായിട്ട് രാജിവെക്കില്ല. ഒരു സംസ്ഥാനത്തിലും ഇത്തരത്തിൽ എല്ലാ വി.സിമാരെയും ഇന്ത്യയിൽ ഒരു സംസ്ഥാനത്തും പിരിച്ചു വിട്ടിട്ടില്ല" കണ്ണുർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

അതേസമയം ഗവർണർ രാജി ആവശ്യപ്പെട്ടതിൽ ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു കുസാറ്റ് വി.സി. കെ.എം. മധുസുദനൻ മാധ്യമങ്ങളോട് പറഞ്ഞത്.

കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോടാണ് രാജിവെക്കാൻ വേണ്ടി ചാൻസലർ എന്ന നിലയിൽ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11നകം വി.സിമാർ രാജിവെക്കണമെന്ന നിർദേശമാണ് രാജ്ഭവനിൽ നിന്ന് ബന്ധപ്പട്ട സർവകലാശാകളിലെ വി.സിമാർക്ക് നൽകിയിരിക്കുന്നത്.

തിങ്കളാഴ്ച വിരമിക്കുന്ന കേരളസർവകലാശാലാ വി.സി. വി.പി മഹാദേവൻപിള്ള ഉൾപ്പെടെ ഒമ്പത് വി.സിമാരോടാണ് രാജിവെക്കാൻ ഗവർണർ നിർദേശിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധി സർവകലാശാല, കുസാറ്റ് (Cochin University of Science and Technology), കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കോഴിക്കോട് സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സർവകലാശാലകളിലെ വിസിമാരോട് രാജിവെക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlights: Governor demands resignation of 9 Vice-Chancellors - kannur vc commenting

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented