Arif Mohammad Khan | Photo: PTI
- ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തണം
- കര്‍ശന നടപടിയെടുക്കണം
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍. തലശ്ശേരിയിലെ ഹരിദാസന്റെ കൊലപാതകം ദു:ഖകരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെ അദ്ദേഹം അപലപിച്ചു. ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ് ഇത്തരം കൊലപാതകങ്ങളെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ഒരു ജീവന് നഷ്ടമാകുക എന്നത് ദു:ഖകരമാണ്. സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തി ജനങ്ങളുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കണമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. എത്രയും വേഗം തന്നെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാര്യങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്താമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കണ്ണൂരില്‍ കൊല്ലപ്പെട്ട ഹരിദാസന്റെ സംസ്കാരം വീട്ടുവളപ്പില്‍ നടന്നു. ഹരിദാസിന്റെ കൊലപാതകത്തില്‍ ഏഴുപേരെ കസ്റ്റഡിയിലെടുത്തതായി കമ്മീഷണര്‍ അറിയിച്ചു.
Content Highlights: governor condems thalassery political murder
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..