ആത്മഹത്യ ദാരുണം, സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണം; മൊഫിയയുടെ വീട്ടിലെത്തി ഗവര്‍ണര്‍


മൊഫിയയുടെ വീട് സന്ദർശിച്ചശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: ടി.കെ.പ്രദീപ്കുമാർ|മാതൃഭൂമി

കൊച്ചി: മൊഫിയ പര്‍വീണിന്റെ ആത്മഹത്യ ദാരുണമായ സംഭവമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സ്ത്രീകള്‍ക്ക് ആര്‍ജവമുണ്ടാകണമെന്നും ആത്മഹത്യയ്ക്ക് പകരം സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ആലുവയില്‍ മൊഫിയ പര്‍വീണിന്റെ വീട്ടിലെത്തി അവരുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

കേരള പോലീസ് രാജ്യത്തെ തന്നെ മികച്ച സുരക്ഷാസേനയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേരള പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ആലുവയിലേത് പോലെ ചില ഒറ്റപ്പെട്ട അപവാദങ്ങളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ ആലുവയിലേത് പോലെ ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.governor at mofiya home
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മൊഫിയയുടെ മാതാപിതാക്കളുമായി സംസാരിക്കുന്നു | ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍/മാതൃഭൂമി

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആലുവയിലെ മൊഫിയ പര്‍വീണിന്റെ വീട്ടിലെത്തിയത്. മൊഫിയയുടെ മാതാപിതാക്കളെ നേരില്‍ക്കണ്ട അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അന്‍വര്‍ സാദത്ത് എം.എല്‍.എ.യും കൂടെയുണ്ടായിരുന്നു.

Content Highlights: governor arif muhammed khan visits mofiya parveen home aluva


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented