പട്ടികജാതി ഫണ്ട് തട്ടിപ്പില്‍ ഇടപെടാന്‍ ഗവർണർ; BJP കൗണ്‍സിലര്‍മാരോട് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടു


ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ നടന്ന ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐ നേതാവുള്‍പ്പെട്ട പട്ടികജാതി ഫണ്ട് തട്ടിപ്പിന്റെ വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. ക്രമക്കേടിന്റെ മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കാന്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. രേഖകള്‍ നാളെ ബിജെപി കൗണ്‍സിലര്‍മാർ ഗവര്‍ണര്‍ക്കു നല്‍കും.

വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി രണ്ട് ദിവസം മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഗവര്‍ണറെ രാജ്ഭവനില്‍ എത്തി കണ്ട 35 ബിജെപി കൗണ്‍സിലര്‍മാര്‍ ഗവര്‍ണര്‍ക്കു നിവേദനം സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെട്ട കത്ത് വിവാദം, നഗരസഭയില്‍ നടന്ന പട്ടികജാതി ഫണ്ട് തട്ടിപ്പ് എന്നിവ ചൂണ്ടി കാട്ടിയായിരുന്നു നിവേദനം.



നഗരസഭയിലെ ക്രമക്കേടുകള്‍ തിരുവനന്തപുരം നഗരസഭയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും സംസ്ഥാനത്തെ നഗരസഭകളിലെല്ലാം ഇത്തരത്തില്‍ വിവിധ അഴിമതികള്‍ നടക്കുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും നിവേദനത്തില്‍ പറയുന്നു.

പട്ടികജാതി വിഷയം എന്ന നിലയിലാണ് ഫണ്ട് തട്ടിപ്പ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത്. മുനിസിപ്പല്‍ ചട്ടം പ്രകാരം പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്കു പരിമിതികളുണ്ട്. എന്നാല്‍, ഭരണത്തലവന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്കു കഴിയും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നഗരസഭയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഗവര്‍ണര്‍ ഇടപെടുന്നത്.

Content Highlights: kerala governor arif muhammed khan, thiruvanthapuram mayor arya rajendran, letter controversey


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented