ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives
തിരുവനന്തപുരം: ചാന്‍സലര്‍ ബില്ലില്‍ നിയമോപദേശം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്റ്റാന്‍ഡിങ് കൗണ്‍സലില്‍ നിന്നാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. നിയമസഭ പാസാക്കിയ സര്‍വകലാശാല ഭേദഗതി ബില്‍ കേന്ദ്രത്തിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും അതിനാല്‍ കേന്ദ്രത്തിന്റെ അനുമതി വേണമെന്ന് നേരത്തെ തന്നെ ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി സഭ പാസാക്കിയ നിയമം നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിക്കാനാണ് ഗവര്‍ണര്‍ നിയമോപദേശം തേടുന്നത്. ഇതിന് ശേഷമായിരിക്കും ബില്‍ രാഷ്ട്രപതിക്ക് അയക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുക. ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഗോപകുമാരന്‍ നായരില്‍ നിന്നാണ് ഗവര്‍ണര്‍ നിയമോപദേശം തേടുന്നത്.
നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. തന്നെക്കൂടി ബാധിക്കുന്ന ബില്ലായതിനാല്‍, അതായത് സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ഭേദഗതി കൂടി ഉള്‍പ്പെടുന്ന ബില്ല്, നേരിട്ട് രാഷ്ട്രപതിക്ക് അയക്കുമെന്നാണ് ഗവര്‍ണര്‍ ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍, അതിന് മുന്‍പ് നിയമപരമായ ഒരു സാധ്യത കൂടി പരിഗണിച്ച ശേഷം അന്തിമ തീരുമാനമെന്ന നിലപാടാണ് ഇപ്പോള്‍ ഗവര്‍ണര്‍ സ്വീകരിച്ചിരിക്കുന്നത്.
Content Highlights: arif muhammed khan, law asistance, chancellor bill
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..