കലാമണ്ഡലം ചാന്‍സലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി; ഉത്തരവിറക്കി സാംസ്കാരിക വകുപ്പ്


ആര്‍. ശ്രീജിത്ത് \ മാതൃഭൂമി ന്യൂസ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi

തിരുവനന്തപുരം: കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി. സര്‍വകലാശാല നിയമം അനുസരിച്ച് സംസ്ഥാനസർക്കാരിനാണ് ചാന്‍സലറെ നിയമിക്കാനുള്ള അധികാരം. ഈ വ്യവസ്ഥ പ്രകാരമാണ് ഗവര്‍ണറെ നീക്കിയത്.

2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി ഗവര്‍ണറെ നിയമിച്ചത്. ആ ഉത്തരവ് ഒരു ഭേദഗതിയിലൂടെ സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്. സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഗവര്‍ണറെ നീക്കിയെന്നും കലാരംഗത്തെ ഒരു പ്രമുഖനെ പകരം ചാന്‍സലറായി നിയമിക്കാമെന്നും വ്യക്തമാക്കുന്നത്. പുതിയ ചാന്‍സലറെ സ്‌പോണ്‍സറായ സര്‍ക്കാര്‍ ഉടനെ തന്നെ നിയമിക്കും.



സര്‍ക്കാരിനെ സംബന്ധിച്ച് ഭേദഗതി വരുത്തി ചാന്‍സലറെ മാറ്റാന്‍ കഴിയുമെന്നതാണ് കല്‍പിത സര്‍വകലാസാലയില്‍ ഗവര്‍ണറെ നീക്കുന്നത് സർക്കാരിന് എളുപ്പമാക്കിയത്. പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കുംവരെ പ്രോ-ചാന്‍സലര്‍ ചാന്‍സലറുടെ ചുമതല വഹിക്കും.

Content Highlights: kalamandalam university, arif muhammed khan, chancellor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented