ഗവര്‍ണര്‍വിരുദ്ധ സമരം: രാഷ്ട്രീയം ഒഴിവാക്കി LDF, മാര്‍ച്ച് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരില്‍


രാജ്ഭവന്‍ മാര്‍ച്ചിനൊപ്പം ജില്ലാതലത്തില്‍ ബഹുജന മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിക്കും. സഹകരിക്കാവുന്ന സംഘടനകളെയും വ്യക്തികളെയും സമരത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം. അതിന് രാഷ്ട്രീയമായ വേദി തടസ്സമാകാതിരിക്കാനാണ് സാംസ്‌കാരിക പ്രതിഷേധ വേദി ഒരുക്കുന്നത്.

ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives

തിരുവനന്തപുരം: രാജ്ഭവനിലേക്ക് എല്‍.ഡി.എഫ്. നിശ്ചയിച്ച മാര്‍ച്ചിന് രാഷ്ട്രീയമുഖം ഒഴിവാക്കാന്‍ തീരുമാനം. ഗവര്‍ണര്‍ക്കെതിരേ ജനകീയ മുന്നേറ്റം ബോധ്യപ്പെടുത്തുംവിധമായിരിക്കും മാര്‍ച്ച് സംഘടിപ്പിക്കുക. 'വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ'യുടെ പേരിലാണ് സമരം സംഘടിപ്പിക്കുന്നത്. ഇതിനായി ഡോ. ബി. ഇക്ബാല്‍ അധ്യക്ഷനായി പ്രത്യേക സമിതി രൂപവത്കരിച്ചു.

ഗവര്‍ണറുടെ ഇടപെടലിന്റെ രാഷ്ട്രീയം ബോധ്യപ്പെടുത്താനാണ് ജനകീയ പ്രതിഷേധത്തിന് ഇടതുമുന്നണി തീരുമാനിച്ചത്. സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് എന്ന നിലയില്‍നിന്ന് ഇപ്പോഴത്തെ തര്‍ക്കങ്ങളെ മാറ്റിനിര്‍ത്താനുള്ള മുദ്രാവാക്യമാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്.



ഗവര്‍ണര്‍ കേരളത്തിനെതിരേ എന്നതാണ് ഇതിലൊന്ന്. സര്‍വകലാശാലകളില്‍ ആര്‍.എസ്.എസ്. അനുകൂല സാഹചര്യം ഒരുക്കാനുള്ള ഇടപെടലാണ് ഗവര്‍ണറുടേതെന്നാണ് മറ്റൊരു വ്യാഖ്യാനം. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുംവിധം പൊതുബോധം ഉണ്ടാക്കണമെങ്കില്‍ രാഷ്ട്രീയേതര കൂട്ടായ്മയാണ് നല്ലതെന്നതിന്റെ അടിസ്ഥാനത്തിലാണ് 'വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ'യെ സമരത്തിന് മുന്നില്‍നിര്‍ത്തിയത്.

രാജ്ഭവന്‍ മാര്‍ച്ചിനൊപ്പം ജില്ലാതലത്തില്‍ ബഹുജന മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിക്കും. സഹകരിക്കാവുന്ന സംഘടനകളെയും വ്യക്തികളെയും സമരത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം. അതിന് രാഷ്ട്രീയമായ വേദി തടസ്സമാകാതിരിക്കാനാണ് സാംസ്‌കാരിക പ്രതിഷേധ വേദി ഒരുക്കുന്നത്.

രാജ്ഭവന്‍ മാര്‍ച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍വിരുദ്ധ പോരാട്ടത്തില്‍ തമിഴ്നാടിനെ ഒപ്പംനിര്‍ത്താന്‍ കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനൊപ്പം, രാജ്ഭവന്‍ മാര്‍ച്ചില്‍ ഡി.എം.കെ. പ്രതിനിധിയെ പങ്കെടുപ്പിക്കും. ഡി.എം.കെ. എം.പി. തിരുച്ചി ശിവ പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇടതുമുന്നണിയുടെ ദേശീയനേതാക്കളും രാജ്ഭവനു മുമ്പിലെ പ്രതിഷേധത്തില്‍ പങ്കെടുക്കും.

Content Highlights: Governor Arif Muhammed Khan LDF Rajbhavan March


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented