ലോകമെങ്ങും വ്യവസായം നടത്തുന്ന മലയാളികള്‍ കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുന്നില്ല - ഗവര്‍ണര്‍


സ്വന്തം ലേഖകന്‍

നിസ്സാരവഴക്കിന് സമയമില്ല; ഭരണഘടനയും കോടതിയുത്തരവും നടപ്പാക്കേണ്ടത് കടമ

വേൾഡ് മലയാളി ഫെഡറേഷൻ ഡൽഹിയിൽ നടത്തിയ ഓണാഘോഷത്തിൽ തിരുവാതിരക്കളി അവതരിപ്പിച്ചവർക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ- ഫോട്ടോ: സാബു സ്‌കറിയ

ന്യൂഡല്‍ഹി: സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരുമായുള്ള കൊമ്പുകോര്‍ക്കലില്‍ ദിവസങ്ങള്‍ക്കുശേഷം പരസ്യപ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ എന്തെങ്കിലും വിവാദമുണ്ടെന്ന് കരുതുന്നില്ലെന്നും സുപ്രീംകോടതി ഉത്തരവുപ്രകാരം തന്റെ കടമയാണ് നിര്‍വഹിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. നിസ്സാരവഴക്കുകള്‍ക്ക് സമയമില്ലെന്നും ഡല്‍ഹിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണം, കേരളപ്പിറവി ആഘോഷച്ചടങ്ങ് ഉദ്ഘാടനംചെയ്ത് ഗവര്‍ണര്‍ പറഞ്ഞു.

വിവാദമുണ്ടെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമംപോലെതന്നെ സുപ്രീംകോടതിയുടെ ഉത്തരവും നടപ്പാക്കുകയാണ് താന്‍ചെയ്യുന്നത്. സംസ്ഥാനത്ത് 15 സര്‍വകശാലകളാണുള്ളത്. ഇതില്‍ രണ്ടു സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ വിരമിച്ചു. ബാക്കി 13 സര്‍വകലാശാലകളില്‍ 11 വി.സി.മാരുടെ നിയമനവും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ക്രമവിരുദ്ധവും നിയമവിരുദ്ധവുമാണ്. വി.സിമാര്‍ക്ക് അയോഗ്യതയുണ്ടെന്ന് സുപ്രീംകോടതിയും പറഞ്ഞിട്ടില്ല. നിയമനരീതിയാണ് പ്രശ്‌നം.ലോകമെമ്പാടും വിജയകരമായി വ്യവസായംനടത്തുന്ന മലയാളികള്‍ കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുന്നില്ല. കേരളത്തില്‍ സാഹചര്യം മാറുന്നുവെന്ന് പറയുമ്പോഴും നിക്ഷേപകര്‍ക്ക് വിമുഖതയാണ്.

ഇത്തവണ ഓണത്തിന് സര്‍ക്കാര്‍ തന്നെ ക്ഷണിച്ചില്ല. അപ്പോള്‍ ആദിവാസികള്‍ക്കൊപ്പം ഓണമാഘോഷിക്കാന്‍ അട്ടപ്പാടിക്ക് പോയി. അതിലൊന്നും വിവാദമുണ്ടാക്കേണ്ടതില്ല. കേരളത്തിലെ ജനങ്ങളുടെ താത്പര്യപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. താന്‍ പറയുന്നതെല്ലാം പൂര്‍ണമായി ശരിയാണെന്ന് അഭിപ്രായവുമില്ല. തന്നെയും തിരുത്താമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Content Highlights: Governor Arif Muhammed Khan Kerala inverters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented