വി.സിക്കെതിരായ പരാമര്‍ശത്തിന് പിന്നില്‍ ഗവര്‍ണര്‍ 'മറക്കാത്ത' ചരിത്ര കോണ്‍ഗ്രസ്


കണ്ണൂര്‍ സര്‍വകലാശാല ആതിഥ്യംവഹിച്ച ദേശീയ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനവേദിയില്‍ ഗവര്‍ണര്‍ക്കെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് ഗവര്‍ണറും എതിര്‍ത്ത് ചരിത്രകാരന്‍മാരും വിദ്യാര്‍ഥി സംഘടനകളും നേര്‍ക്കുനേര്‍ വന്നു.

1. ചരിത്ര കോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 2. ഗവർണർക്കെതിരെ ഉയർന്ന പ്രതിഷേധം (ഫയൽ ചിത്രങ്ങൾ) | Photo - Mathrubhumi archives

കണ്ണൂര്‍: മൂന്നുവര്‍ഷം മുന്‍പ് കണ്ണൂരില്‍ ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ ഉയര്‍ന്ന പ്രതിഷേധം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. 2019 ഡിസംബര്‍ 28-ലെ സംഭവം മനസ്സില്‍നിന്ന് വിട്ടുകളഞ്ഞിട്ടില്ലെന്നാണ് ഡല്‍ഹിയില്‍ വി.സി.ക്കുനേരേ ഗവര്‍ണര്‍ ഞായറാഴ്ച നടത്തിയ പ്രതികരണം വ്യക്തമാക്കുന്നത്. വി.സിയോടുള്ള നീരസം മാറിയിട്ടില്ലെന്നും കണ്ണൂര്‍ വി.സി. തന്നെ കൈയേറ്റംചെയ്യാന്‍ ഒത്താശചെയ്തു, അദ്ദേഹം ക്രിമിനലാണ് എന്നൊക്കെ ഗവര്‍ണര്‍ ആക്ഷേപമുന്നയിക്കുന്നത് അന്നത്തെ സംഭവം അടിസ്ഥാനമാക്കിയാണ്. ചരിത്ര കോണ്‍ഗ്രസ് സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായിരുന്നു വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍.

കണ്ണൂര്‍ സര്‍വകലാശാല ആതിഥ്യംവഹിച്ച ദേശീയ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനവേദിയില്‍ ഗവര്‍ണര്‍ക്കെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് ഗവര്‍ണറും എതിര്‍ത്ത് ചരിത്രകാരന്‍മാരും വിദ്യാര്‍ഥി സംഘടനകളും നേര്‍ക്കുനേര്‍ വന്നു.



പ്രസംഗം വിവാദങ്ങളിലേക്ക് കടന്നതോടെയായിരുന്നു വേദിയിലും സദസ്സിലും ഗവര്‍ണര്‍ക്കുനേരേ പ്രതിഷേധം ഉയര്‍ന്നത്. ചിലര്‍ പ്ലക്കാര്‍ഡുയര്‍ത്തി. ഗവര്‍ണറും സദസ്സില്‍ ഉള്ളവരും തമ്മില്‍ വാക്‌പോരുണ്ടായി. വേദിയിലുണ്ടായിരുന്ന ചരിത്രകാരനും ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ആക്ടിങ് പ്രസിഡന്റുമായിരുന്ന പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണര്‍ക്കടുത്തെത്തി ശബ്ദമുയര്‍ത്തി സംസാരിച്ചു. ഇര്‍ഫാന്‍ ഹബീബ് പിന്നീട് വേദിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ചു. വി.സി.യും എം.പി.യായിരുന്ന കെ.കെ.രാഗേഷുമാണ് ഇര്‍ഫാന്‍ ഹബീബിനെ അനുനയിപ്പിച്ച് സീറ്റില്‍ ഇരുത്തിയത്. തുടര്‍ന്ന് ഗവര്‍ണര്‍ പ്രസംഗം ചുരുക്കി ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനംചെയ്തതായി പ്രഖ്യാപിച്ച് മടങ്ങുകയായിരുന്നു. അന്നുതന്നെ വി.സി.യായ ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചിരുന്നു.


Content Highlights: Governor Arif Muhammed Khan Kannur University History congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented