RSS വക്താവാണെന്ന് പരസ്യമായി പറയുന്ന ഗവര്‍ണറേപ്പറ്റി ഒന്നും പറയാനില്ല- എം.വി. ഗോവിന്ദന്‍


ഗവര്‍ണര്‍ക്കുനേരെ ആക്രമണം ഉണ്ടായപ്പോള്‍ കെ.കെ. രാഗേഷ് പോലീസിനെ തടഞ്ഞുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.

എം.വി. ഗോവിന്ദൻ | Photo: Mathrubhumi

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ വക്താവാണെന്ന് പരസ്യമായി പറയുന്ന ഒരു ഗവര്‍ണറെപ്പറ്റി ഒന്നും പറയാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഞങ്ങള്‍ ഗവര്‍ണറെ ബഹുമാനിക്കുന്നവരാണ്. ഭരണഘടനാപരമായും നിയമപരമായും പ്രവര്‍ത്തിക്കുമ്പോഴാണ് ഗവര്‍ണറോട് ആ ബഹുമാനം കാണിക്കുക. അല്ലാതെ ഞാന്‍ ആര്‍.എസ്.എസാണ്. പണ്ടേ ആര്‍.എസ്.എസുമായി ബന്ധമുണ്ട്. ഞാന്‍ പറയുന്നതെല്ലാം ആര്‍.എസ്.എസിനുവേണ്ടിയാണ് എന്നൊക്കെ ആളുകള്‍ക്ക് മനസിലാകുന്ന തരത്തില്‍ അവതരിപ്പിച്ചാല്‍ അതിനെക്കുറിച്ച് വേറൊന്നും പറയാനില്ലെന്ന് എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ പറഞ്ഞതുതന്നെ വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി എന്ന തരത്തില്‍ ശാസ്ത്ര - സാങ്കേതിക വിദ്യയുടെ സഹായത്തോടെ പത്രസമ്മേളനം നടത്തി എന്നതല്ലാതെ പുതിയ ഒരു കാര്യവും ഗവര്‍ണര്‍ പറഞ്ഞിട്ടില്ല. ഗവര്‍ണര്‍ പുറത്തുവിട്ട ദൃശ്യങ്ങളും നേരത്തെ കണ്ടിട്ടുള്ളതാണ്. പുതിയതൊന്നുമല്ല.

ഗവര്‍ണര്‍ക്കുനേരെ ആക്രമണം ഉണ്ടായപ്പോള്‍ കെ.കെ. രാഗേഷ് പോലീസിനെ തടഞ്ഞുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. രാഗേഷ് അന്ന് എം.പിയാണ്. അദ്ദേഹം ഗവര്‍ണറെപ്പോലെതന്നെ ക്ഷണിക്കപ്പെട്ട ഒരു അതിഥിയാണ്. അവിടെ ഒരു പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ അത് പരിഹരിക്കാനുള്ള ശ്രമം മാത്രമാണ് കെ.കെ രാഗേഷ് നടത്തിയത്. വെറുതെ ആവശ്യമില്ലാതെ എന്തെങ്കിലും പറയുന്നതിനോടൊന്നും പ്രതികരിക്കാനില്ലെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlights: Governor arif Muhammed Khan CPM M.V Govindan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented