
ആരിഫ് മുഹമ്മദ് ഖാൻ| Photo: Mathrubhumi
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രാജാവിനോട് ഉപമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഹാസം. ചാന്‍സലര്‍ സ്ഥാനത്ത് തുടരാനില്ലെന്ന് ആവര്‍ത്തിച്ച ഗവര്‍ണര്‍, ഡി. ലിറ്റ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് 'കിങ്ങി'നോട് ചോദിച്ച് കാര്യങ്ങള്‍ മനസ്സിലാക്കട്ടെയെന്നും പ്രതികരിച്ചു.
ഗവര്‍ണര്‍ സര്‍ക്കാരിനെ സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു ഗവര്‍ണറുടെ പരിഹാസം. പ്രതിപക്ഷ നേതാവ് സര്‍ക്കാരുമായി അടുത്തുനില്ക്കുന്ന വ്യക്തിയാണ്. കാര്യങ്ങളില്‍ അദ്ദേഹത്തിന് വ്യക്തത ആവശ്യമുണ്ടെങ്കില്‍ രാജാവിനോട് നേരിട്ട് ചോദിക്കട്ടേയെന്ന് പിണറായിയെ പരോക്ഷമായി പരാമര്‍ശിച്ച് ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, സര്‍ക്കാരിനെ സംരക്ഷിക്കാനാണ് ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നില്‍ക്കുന്നതെന്ന് വി.ഡി സതീശന് ആരോപിച്ചിരുന്നു. നിയമവിരുദ്ധമെന്ന് പറഞ്ഞ കാര്യം നിയമവിധേയമാക്കില്ലെന്ന് പറഞ്ഞതിനാണ് ഗവര്‍ണറെ വിമര്‍ശിച്ചത്. സര്‍ക്കാരിനെതിരെ തീരുമാനമെടുക്കാന്‍ തയ്യാറാകാത്തതിനാണ് ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിച്ചത്. വി.സി നിയമനം തെറ്റായ കീഴ്വഴക്കമാണെന്ന് പറഞ്ഞ ഗവര്‍ണര്‍ വി.സിയെ പുറത്താക്കാന്‍ തയ്യാറാകണമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights: Governor Arif Muhammed Khan compares CM Pinarayi Vijayan as 'king'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..