കേരളത്തില്‍ നടക്കുന്നത് കേഡർ ഭരണം, സർക്കാരിന്‍റേത് മാഫിയയുടെ ഭാഷ- ഗവർണർ


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വന്തം ഓഫീസിലെ കാര്യംപോലും നോക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി പിന്നെങ്ങനെയാണ് ഒരു സംസ്ഥാനം ഭരിക്കുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. കേരളത്തില്‍ നടക്കുന്നത് കേഡര്‍ ഭരണമാണ്. ഗവണ്‍മെന്റ് ഓഫ് ദി കേഡര്‍, ബൈ ദി കേഡര്‍, ഫോര്‍ ദി കേഡര്‍ എന്നതാണ് സംസ്ഥാനത്തെ അവസ്ഥയെന്നും അദ്ദേഹം വിമര്‍ശിച്ചു. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ നിന്നാല്‍ ജോലി ലഭിക്കില്ലെന്ന് മനസ്സിലായതുകൊണ്ടാണ് മലയാളികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലി തേടി പോകുന്നതെന്ന് ഗവര്‍ണര്‍ പരിഹസിച്ചു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നഗരസഭയിലെ തസ്തികകള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ അറിയിച്ചുവെന്ന വിവാദത്തില്‍ തനിക്ക് അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നിയമപരമായി ഇടപെടാന്‍ കഴിയാത്ത പല കാര്യങ്ങളുമുണ്ട്. അത് കേരളത്തിലെ ജനങ്ങളെ അറിയിക്കുകയെന്നതാണ് ചെയ്യാന്‍ കഴിയുകയെന്നതും അത് തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.ജനങ്ങള്‍ക്ക് വേണ്ടിയല്ല ഭരണം നടക്കുന്നത്. പാര്‍ട്ടി അനുഭാവികള്‍ക്കും കേഡര്‍മാര്‍ക്കും മാത്രമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ട് ഗുണം ലഭിക്കുന്നത്. കേരളത്തിലെ സര്‍വകലാശാലകളില്‍ തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടക്കുന്നു. അതിന് തന്റെ ഭാഗത്ത് നിന്ന് ഒരു സഹായവും ഉണ്ടാകില്ല.

മുഖ്യമന്ത്രിയുടേത് ഭീഷണിയുടെ സ്വരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാപരമായി മാത്രമാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. ഒരു സ്റ്റാഫാണ് പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ സ്വന്തം ഓഫീസ് നോക്കാന്‍ പറ്റാത്ത വ്യക്തിയാണോ ഒരു സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം ഭരിക്കാന്‍ പോലും യോഗ്യനല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉപയോഗിക്കുന്നത് മാഫിയയുടെ ഭാഷയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. താന്‍ മാഫിയയോടാണ് പോരാടുന്നത്. നിരന്തരം തന്നെ ഭീഷണിപ്പെടുത്തുകയാണ് സര്‍ക്കാര്‍. ഭയപ്പെടുത്തുന്നത് മാഫിയയുടെ പണിയാണ്. നിങ്ങളുടെ ജോലിയെ തടയുന്നത് മാഫിയയാണ്. അതുകൊണ്ടാണ് സര്‍ക്കാരിനെ അങ്ങനെ അഭിസംബോധന ചെയ്യുന്നത്, ഗവർണർ പറഞ്ഞു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടുമോയെന്ന ചോദ്യത്തിന് അവരുടെ നിയമലംഘനത്തിന് താന്‍ കൂട്ടുനില്‍ക്കില്ലെന്നും ഗവര്‍ണര്‍ മറുപടി നല്‍കി.

Content Highlights: arif muhammed khan, pinarayi vijayan, interview, mathrubhumi news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented