രാജ്ഭവന്‍ രാഷ്ട്രീയ നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജി; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍


Photo: PG Unnikrishnan Mathrubhumi

ന്യൂഡല്‍ഹി: രാജ്ഭവന്‍ രാഷ്ട്രീയ നിയമനം നടത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവന്‍ ഇടപെട്ട് അനധികൃത നിയമനം നടത്തിയെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ ഗവര്‍ണര്‍ പദം രാജിവെക്കാന്‍ തയ്യാറാണെന്നും മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറുണ്ടോയെന്നും ഗവര്‍ണര്‍ വെല്ലുവിളിച്ചു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഗവര്‍ണറുടെ സമാന്തര ഭരണമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനും അദ്ദേഹം മറുപടി നല്‍കി. ഏത് ഭരണത്തിലാണ് താന്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പറഞ്ഞ ഗവര്‍ണര്‍ ഒരിക്കലും താന്‍ അധികാരം മറികടന്ന് പ്രവര്‍ത്തിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സ്ഥാനത്തിന്റെ വില തിരിച്ചറിഞ്ഞുവേണം വിഷയങ്ങളോട് പ്രതികരിക്കാനെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.



കണ്ണൂര്‍ വി.സി നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടപ്പോഴാണ് താന്‍ ഇടപെട്ടത്. സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കില്‍ ഇടപെടും. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണ്ണ കള്ളക്കടത്തില്‍ പങ്കുണ്ടെങ്കില്‍ ആ വിഷയത്തിലും താന്‍ ഇടപെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജിവെക്കാന്‍ ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചിട്ടില്ലെന്നും മറുപടി നല്‍കാന്‍ ഈ മാസം ഏഴ് വരെ സമയം നീട്ടിനല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.

Content Highlights: governor arif muhammed khan against pinarayi vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented