കഴിവുള്ളവര്‍ കേരളം വിടുന്നു, അറിവില്ലാത്തവര്‍ നാട് ഭരിക്കുന്നു, വിമര്‍ശനം തുടര്‍ന്ന് ഗവര്‍ണര്‍


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രീതികള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള തനിക്ക് മനസ്സിലാകില്ലെന്നാണ് ധനമന്ത്രി പറഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അങ്ങനെയെങ്കില്‍ സുപ്രീം കോടതി വിധിയുടെ കാര്യത്തില്‍ ഇതേ ന്യായം പറയാത്തത് എന്തുകൊണ്ടാണെന്നും ജഡിജിമാരും പല സംസ്ഥ്‌നങ്ങളില്‍ നിന്നുള്ളവരല്ലേയെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ശരിയല്ലെന്ന രീതിയിലാണ് ഗവര്‍ണറുടെ വാക്കുകള്‍. കഴിവുള്ളവര്‍ കേരളത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ പുറത്ത് പോകാനാണ് ശ്രമിക്കുന്നത്. ഇത് കേരളത്തിന്റെ പ്രശ്‌നമാണ്. കഴിവുള്ളവര്‍ പുറത്ത് പോകുന്നു, അറിവില്ലാത്തവര്‍ നാട് ഭരിക്കുന്നു എന്നതാണ് അവസ്ഥ- ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.



കേരളത്തില്‍ നടക്കുന്ന വി.സി നിയമനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കാതെയുള്ളതാണെന്നതാണ് പ്രശ്‌നം. ഇക്കാര്യം സുപ്രീം കോടതി പോലും ചൂണ്ടിക്കാണിച്ചതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒന്‍പത് സര്‍വകലാശാലകളിലെ നിയമനത്തില്‍ മാത്രമല്ല, രണ്ട് പേരുടെ കാര്യം കൂടി പഠിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചത്. അതില്‍ ഉറച്ച് നില്‍ക്കുകയാണ്. അടുത്ത മാസം മൂന്നാം തീയതി വരെ വൈസ് ചാന്‍സലര്‍മാര്‍ക്ക് സമയം നല്‍കും. രാജിവെക്കാത്തതില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ച് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

Content Highlights: arif muhammed khan, kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented