കുഴികൾ നിറഞ്ഞ റോഡിലൂടെ വേഗത കുറച്ച് പോകുന്ന ഗവർണറുടെ കാർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: കുഴികള്‍നിറഞ്ഞ കേരളത്തിലെ ചില റോഡുകളില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരവസ്ഥ അനുഭവിച്ചറിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരം കോട്ടൂര്‍ ആദിവാസി വനമേഖലയിലെത്തിയ ഗവര്‍ണറെ കാത്തിരുന്നത് വഴിനീളെ കുഴികളാണ്. നഗരത്തിലെ റോഡുകളില്‍ അകമ്പടിയോടെ ചീറിപ്പാഞ്ഞുപോകാറുള്ള ഗവര്‍ണറുടെ വാഹനവ്യൂഹം കോട്ടൂര്‍ ആനസങ്കേതത്തിലേക്കുള്ള റോഡിലൂടെ വളരെ പതിയേയാണ് നീങ്ങിയത്. ഏറെസമയമെടുത്താണ് കുഴികള്‍ താണ്ടി വാഹനം ലക്ഷ്യസ്ഥാനത്തെത്തിയത്.
'എല്ലാ ദിവസവും ടി.വികളില്‍ റോഡിലെ കുഴികളെക്കുറിച്ച് നമ്മള്‍ കാണുന്നുണ്ട്. സിനിമാ പോസ്റ്ററില്‍ പോലും സംസ്ഥാനത്തുടനീളം ഇത് ചര്‍ച്ചയായി. റോഡില്‍ കുഴി ഇല്ലാതാകണമെങ്കില്‍ നടപടികള്‍ക്ക് വേഗതയുണ്ടാകണം', യാത്രയ്ക്ക് ശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അറ്റകുറ്റപ്പണി നടക്കാത്ത കോട്ടൂരിലെ ഈ റോഡ് ആരുടെ നിയന്ത്രണത്തിലാണെന്ന കാര്യത്തിലും ആശയക്കുഴപ്പമാണ്. പഞ്ചായത്ത് ആസ്തിയിലുള്ള റോഡാണെങ്കിലും ഒന്നര വര്‍ഷം മുമ്പ് ആനപരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ അനുമതി വനംവകുപ്പിന് നല്‍കിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍ പറഞ്ഞു. പ്രവൃത്തിക്കുള്ള അനുമതി വനംവകുപ്പിന് കൈമാറിയെന്ന കാര്യം ജനങ്ങള്‍ക്ക് വ്യക്തമായി അറിയില്ലെന്നും അതുകൊണ്ടാണ് ജനങ്ങള്‍ പഞ്ചായത്തിനെതിരേ വരുന്നതെന്നും പ്രസിഡന്റ് പറയുന്നു.
Content Highlights: governor arif muhammad khan's journey through potholed road
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..