ഗവര്‍ണര്‍ ആര്‍എസ്എസ് മേധാവിയെ കണ്ടു; കൂടിക്കാഴ്ച തൃശ്ശൂരില്‍ പ്രാദേശിക നേതാവിന്‍റെ വീട്ടില്‍


റിബിന്‍ രാജു | മാതൃഭൂമി ന്യൂസ്

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍- മോഹന്‍ ഭാഗവത് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മോഹൻ ഭാഗവത്| Photo: Mathrubhumi, ANI

തൃശ്ശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. തൃശ്ശൂര്‍ ആനക്കല്ലിലെ പ്രാദേശിക ആര്‍.എസ്.എസ്. നേതാവ് മണികണ്ഠന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍- മോഹന്‍ ഭാഗവത് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മോഹന്‍ ഭാഗവതിനെ കാണാന്‍ രാത്രിയില്‍ ആര്‍.എസ്.എസ്. നേതാവിന്റെ വീട്ടില്‍ എത്തിയപ്പോള്‍| ഫോട്ടോ: മനീഷ് ചേമഞ്ചേരി

ആനക്കല്ലില്‍ മണികണ്ഠന്റെ വീട്ടിലായിരുന്നു മോഹന്‍ ഭാഗവത് ഉണ്ടായിരുന്നത്. ഈ വീട്ടിലേക്കാണ് ഗവര്‍ണര്‍ എത്തിയത്. ഗവര്‍ണര്‍ അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചു. മാധ്യമങ്ങളോടു പ്രതികരിക്കാതെ ആയിരുന്നു ഗവര്‍ണറുടെ മടക്കം.

ഗവര്‍ണര്‍ ആര്‍.എസ്.എസ്. അജണ്ട നടപ്പാക്കുന്നുവെന്ന സി.പി.എം. വിമര്‍ശനം ശക്തമായിരിക്കുന്ന അവസരത്തിലാണ് അദ്ദേഹം ആര്‍.എസ്.എസ്. മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

Content Highlights: governor arif muhammad khan-rss chief mohan bhagawat meeting at thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented